Breaking News

ഖുര്‍ആന്‍ മനപ്പാടമാകിയ 35 വിദ്യാര്‍ഥിനികള്‍ക്ക് സനദ് നല്‍കി-(മസ്റ്റ്)

 


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ്  പുതിയകൊട്ട ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയിഷ സിദ്ധീഖ ഹിഫ്‌ള് കോളേജില്‍ നിന്ന് ഹാഫിളത്തായ 35 വിദ്യാര്‍ത്ഥിനികള്‍ക് പുതിയകൊട്ട ജമാഅത്ത് അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സനദ് വിതരണം നല്‍കി. ജമാഅത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത് പ്രസിഡന്റ് പാലക്കി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു. സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ കുട്ടികള്‍ക്കു സനദ് നല്‍കി. കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സ്വര്‍ണവും കുറ്റിക്കോല്‍ ഇബ്രാഹിം ഹാജിയുടെ ഭാര്യ സൈനബ ഉമ്മ നല്‍കി. വസ്ത്രവിതരണം ഡോ.അഷ്‌റഫ് കുറ്റിക്കോല്‍ നല്‍കി. സനദ് പ്രഭാഷണം ഒ.പി അബ്ദുള്ള സഖാഫി നിര്‍വഹിച്ചു. സ മ്മേളനത്തില്‍ തായല്‍ അന്തുമായി ഹാജി, എ ഹമീദ് ഹാജി, ബഷീര്‍ ആറങ്ങാടി, അബ്ദുല്‍ സത്താര്‍,അബൂബക്കര്‍ സൗദി ,ഹനീഫ,ഇബ്രാഹിം പാലാട്ട്,അഷ്‌റഫ് ഹസ്സന്‍ ഹാജി,പി എം കുഞ്ഞബ്ദുള്ള ഹാജി,പി എ റഹ്മാന്‍, മുഹമ്മദ് മൗലവി,മൊയ്തു കുശാല്‍നഗര്‍, പി കെ കാസിം ,സ്രൂര്‍ മൊയ്ദു ഹാജി, ഫൈസല്‍ കെ പി ആര്‍, എഞ്ചിനീയര്‍ ഷെരീഫ്,നൗഷാദ് കുശാല്‍നഗര്‍, അബ്ദുല്‍ ലത്തീഫ് , പി പി അതിരാന്‍, റഷീദ് സഹദി, ഷംസു കാരാട്ട്, ജംഷീദ്, നൗഷാദ് പോളി,സൈനുദ്ധീന്‍,ഫൈസല്‍ പോളി, അഷ്‌റഫ് കാരാട്ട്, മേലച്ചേരി ഹമീദ്, ഹംസ,അയ്യൂബ് പരിമള,സിദ്ധീഖ് കുശാല്‍നഗര്‍, മിനാര്‍ അഷ്‌റഫ്, ഷാജി കുശാല്‍നഗര്‍ എന്നിവര്‍ സംബന്ധിച്ചു.


No comments