Breaking News

അനില്‍ ആന്‍റണിയെ പരിചയപ്പെടുത്താന്‍ സമയമെടുക്കും; പോസ്റ്റര്‍ കൂടുതല്‍ വേണം: പി.സി.ജോര്‍ജ്


 
പത്തനംതിട്ട
 സീറ്റ് നിഷേധിച്ചതിൽ പി.സി. ജോർജിന് കടുത്ത അതൃപ്തി. ഡൽഹിയിൽ മാത്രം പ്രവർത്തിച്ചിട്ടുള്ള അനിൽ ആന്റണി എന്ന ചെറുപ്പക്കാരനാണ് മത്സരിക്കുന്നതെന്നും അനിലിന് പത്തനംതിട്ടയുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി. ജോർജ് പ്രതികരിച്ചു. പി.സി. ജോർജിന്റെ പരാമർശത്തിൽ മാധ്യമങ്ങളെ പഴിചാരിയ അനിൽ ആന്റണി കൂടുതൽ പ്രതികരിച്ചില്ല.

പത്തനംതിട്ട ലോക്സഭാ സീറ്റ് കൂടി ലക്ഷ്യം വെച്ച് ബിജെപിയിൽ ചേർന്ന പി.സി. ജോർജിന് സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വന്നതോടെ നിരാശയാണ് ഫലം. പി.സി. ജോർജിനെതിരെ ബിജെപിക്കുള്ളിൽ ശബ്ദം ഉയർന്നതോടെ മകൻ ഷോൺ ജോർജിനെ പരിഗണിച്ചിരുന്നെങ്കിലും ഇതും ഒടുവിൽ തള്ളി.. സീറ്റ് നഷ്ടപ്പെട്ടതിൽ പി.സിക്ക് പ്രതിഷേധം തുഷാർ വെള്ളാപ്പള്ളിയോടും വെള്ളാപ്പള്ളി നടേശനോടും പിണറായി വിജയനോടുമാണ്

പ്രശ്നങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങൾ എന്ന് പറഞ്ഞ് അനിൽ ആന്റണി മറുപടിയിൽ നിന്ന് ഒഴിഞ്ഞുമാറി. ത്രികോണ മത്സരം നടക്കേണ്ടിയിരുന്ന പത്തനംതിട്ടയിൽ അത് ഒഴിവായെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്ക് അനുകൂല സാഹചര്യമില്ലെന്ന് പി.സി. ജോർജ് വിലയിരുത്തി. എൻഡിഎയിലെ ഘടകകക്ഷി കൂടിയായ ബിഡിജെഎസിനെതിരെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തന്നെ കടുത്ത വിമർശനം ഉന്നയിച്ച പി.സി. ജോർജ് തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ പ്രതികരണങ്ങൾ കടുപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

No comments