Breaking News

ജില്ലാ കലക്ടര്‍ ഇലക്ഷന്‍ ഗ്രാമസഭ സന്ദര്‍ശിച്ചു


കാസർകോട് : മൊഗ്രാൽ ജി.വി.എച്ച്.എസ്. എസിൽ നടക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 162,163,164,165 ബൂത്തുകളുടെ തിരഞ്ഞെടുപ്പ് ഗ്രാമസഭ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കലക്ടറുടെ സാന്നിധ്യത്തില്‍ ബി.എല്‍.ഒ കെ.പി. ഭവാനി വോട്ടര്‍ പട്ടിക ഉറക്കെ വായിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സമ്മതിദായകര്‍ എന്നിവര്‍ പങ്കെടുത്തു.

No comments