എം കൃഷ്ണൻ ദിനം ആചരിച്ചു.
കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ചുനടന്ന പ്രഭാത ഭേരിയിലും അനുസ്മരണ സമ്മേളനത്തിലും ജീവനക്കാരും പെന്ഷന്കാരും അണിചേർന്നു. ജി ഡി എസ് യൂണിയന് മുൻ അഖിലേന്ത്യാ ട്രെഷറർ എം കുമാരൻ നമ്പ്യാർ പതാക ഉയർത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ നന്ദകുമാർ (AIBDPA), സി എച് ഗോപി (AIPRPA), ജോഷി (BSNLEU), ബാബുരാജ് കെ ആർ (NFPE), വിൻസെന്റ് (NFPE), പി വി ശരത് , ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന പ്രഭാത ഭേരിയിലും അനുസ്മരണ സമ്മേളനത്തിലും ജീവനക്കാരും പെന്ഷന്കാരും പങ്കെടുത്തു. AIPRPA ജില്ലാ സെക്രട്ടറി എ ഗോപിനാഥ് പതാക ഉയർത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ഉണ്ണികൃഷ്ണൻ കെ, പ്രദീപ്‌കുമാർ, ശ്രീകല എന്നിവർ സംസാരിച്ചു.
തപാൽ വകുപ്പിൽ 1974 ൽ ജോലിയിൽ പ്രവേശിച്ച എം കൃഷ്ണൻ 1980 ൽ എൻ എഫ് പി ഇ കാസറഗോഡ് ഡിവിഷണൽ സെക്രട്ടറി ആയും 1992 ൽ സംസ്ഥാന സെക്രട്ടറി ആയും 1996 ൽ സംസ്ഥാന ഏകോപന സമിതി കൺവീനർ ആയും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എൻ എഫ് പി ഇ യുടെ സെക്രട്ടറി ജനറൽ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷന്റെ സെക്രട്ടറി ജനറൽ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു .
കേന്ദ്ര ജീവനക്കാരുടെ പ്രശ്നങ്ങളിലും സർവീസ് നിയമങ്ങളിലും ഉള്ള അഗാധമായ പാണ്ഡിത്യം, അനിതര സാധാരണമായ സംഘാടന മികവ്, ജീവനക്കാരുടെ പ്രശ്നങ്ങളിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ, ആറ്റി കുറുക്കിയ പ്രഭാഷണങ്ങൾ എന്നിവ എം കൃഷ്ണനെ അനിഷേധ്യനാക്കുന്നു.
2021 മാർച്ച് ഒന്നിനാണ് കോവിഡ് ബാധിച്ച് അദ്ദേഹം മരണമടിഞ്ഞത്

No comments