Breaking News

പൾസ് പോളിയോ ബോധവൽക്കരണ സന്ദേശവുമായി പോളിയോബാധിതൻ.


കാസർകോട് :  2024 ഫെബ്രുവരി 3 ന് അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളി മരുന്ന് നൽകണമെന്ന് സന്ദേശം നൽകിക്കൊണ്ട് വാഹന പ്രചരണവുമായി പോളിയോ ബാധിതനായ ഗ്രേഡ് 2 ജീവനക്കാരൻ ശ്രീ ഹക്കീം കമ്പാർ വാഹന പ്രചരണത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം കാസർഗോഡ് ജനറൽ ആശുപത്രി പരിസരത്ത് വച്ച് കാസർഗോഡ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജമാൽ അഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ്  രാംദാസ്, മലേറിയ ഓഫീസർ  എം.വേണുഗോപാലൻ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പ്രശാന്ത് എൻ. പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

No comments