Breaking News

‘മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചു’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം


 കോഴിക്കോട് : കോഴിക്കോട്   മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബോധപൂര്‍വമായ ലൈംഗികാതിക്രമം എന്ന ഐപിസിയിലെ 354ആം വകുപ്പ് ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്. മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന കേരള പൊലീസ് ആക്ടിലെ 119 A വകുപ്പും ചുമത്തിയിട്ടുണ്ട്. നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഫെബ്രുവരി 26ന് നല്‍കിയ കുറ്റപത്രത്തില്‍ തിരുത്തലുകള്‍ വരുത്തി പുതിയ കുറ്റപത്രം ഇന്നാണ് നല്‍കിയത്.

No comments