Breaking News

വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിന പരേഡിന് ഒരുക്കങ്ങളായി വൈദ്യുതി മന്ത്രി അഭിവാദ്യം സ്വീകരിക്കും




കാസര്‍കോട് ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിന പരേഡ് വിദ്യാനഗർ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നാളെ രാവി വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിന  പരേഡിന് ഒരുക്കങ്ങളായി  വൈദ്യുതി മന്ത്രി അഭിവാദ്യം സ്വീകരിക്കും

 
പരേഡില്‍ 20 പ്ലറ്റൂണുകൾ അണി നിരക്കും.. എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് നിയന്ത്രിക്കും. ജില്ലാ സായുധ പോലീസ്,ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്,  ഫോറസ്റ്റ് എന്നീ പ്ലറ്റുണുകളും കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, തച്ചങ്ങാട്  ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പടന്നക്കടപ്പുറം, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബാര, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇരിയണ്ണി എന്നി സ്‌ക്കൂളുകളിലെ സ്റ്റുഡന്റ് പൊലീസും ഗവണ്‍മെന്റ് കോളേജ് കാസര്‍കോട്, നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ സീനിയര്‍ ഡിവിഷന്‍ എന്‍സിസി, ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട് ജൂനിയര്‍ ഡിവിഷന്‍ എന്‍സിസി ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, കാസർകോട് ഗവ യു പി സ്കൂൾ, സ്‌കൗട്ട് ആന്റ് ഗൈഡ്, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് കാസര്‍കോട് ഗവണ്‍മെന്റ് മുസ്ലീം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍,കാസര്‍കോട് എന്നി സ്‌ക്കൂളുകളിലെ ജൂനിയര്‍ റെഡ് ക്രോസ്സ്  ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചെമ്മനാട് രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം,ഗവണ്‍മെന്റ്  വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാറഡുക്ക എന്നി സ്‌ക്കൂളുകളിലെ എന്‍സിസി ജവഹര്‍ നവോദയ വിദ്യാലയ, പെരിയ ബാന്‍ഡ് സെറ്റ് ജില്ലാ യുവജന കേന്ദ്രം കാസര്‍കോട് ടീം കേരള എന്നീ പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക.   
പരേഡിൽ സ്വാതന്ത്ര്യ സമര സേനാനികൾ ജനപ്രതിനിധികൾ  സർക്കാർ ജീവനക്കാർ പൊതുജനങ്ങൾ പങ്കെടുക്കണമെന്ന് ജില്ലാകളക്ടർ അഭ്യർത്ഥിച്ചു


No comments