Breaking News

വഖഫ് ഭേദഗതി ബില്ല് കോപ്പി കത്തിച്ച് പിഡിപി പ്രതിഷേധിച്ചു

 


 കാസർഗോഡ്: കഴിഞ്ഞ ദിവസം പാർലമെന്റ് ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി അവതരിപ്പിച്ച വഖ്‌ഫ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി ഭേദഗതി ബില്ലിന്റെ കോപ്പികൾ കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു


 ബാലിശമായ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് ഉന്നയിക്കപ്പെട്ട ഭേദഗതി ബില്ല് ജിപിസി ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് മാറ്റിയെങ്കിലും ഫെഡറൽ സംവിധാനത്തെ തകർക്കുന്ന ഭേദഗതി ബില്ല് നടപ്പിലാക്കിയ തീരൂ എന്ന കർശന നിലപാടിലാണ് കേന്ദ്രസർക്കാർ ഉള്ളത് എന്നും സംസ്ഥാന വഖ്ഫ് ബോർഡുകളിൽ അന്യമതസ്ഥരായ ഒരാളെ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും വനിതാ പ്രാതിനിധ്യത്തിന്റെ ഭാഗമായി രണ്ടു വനിതകൾ ഉൾപ്പെടുത്തണമെന്നും പറയുന്ന ബില്ല് 1923ലെ വഖ്ഫ് നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്യാനുമുള്ള ഫാസിസ്റ്റു അജണ്ടകളാണ് ഇതെന്നും പിഡിപി കാസർഗോഡ് ജില്ലാ സ്റ്റിയറിങ്ങ് കമ്മറ്റി ജനറൽ കൺവീനർ എസ് എം ബഷീർ പറഞ്ഞു.
കാസർഗോഡ് മാലിക് ദിനാർ നഗറിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 
 അധികാര കേന്ദ്രീകരണം എന്ന മുൻകാല നേതാക്കളുടെ സ്വപ്നം തകർത്തെറിഞ്ഞു കൊണ്ട് രാജ്യത്തിന്റെ മുഴുവൻ സംവിധാനങ്ങളുടെയും അധികാരം കേന്ദ്രീകരിക്കുവാനുള്ള അജണ്ടയുടെ ഭാഗമാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ പദ്ധതിയിടുന്നത് എന്നും പ്രതിഷേധ പരിപാടിയിൽ അധ്യക്ഷത വഹിച്ച പിഡിപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് യൂനുസ് തളങ്കര പറഞ്ഞു
ജില്ലാ ഭാരവാഹികളായ അഷ്‌റഫ്‌ ബോവിക്കാനം, എം എ കളത്തൂർ, ഖാദർ ആദൂർ, അഷ്‌റഫ്‌ ആരിക്കാടി സംസാരിച്ചു 
പി യു അബ്ദുറഹ്മാൻ തളങ്കര സ്വാഗതവും റഫീഖ് തളങ്കര നന്ദിയും പറഞ്ഞു

No comments