Breaking News

വയനാട് ദുരന്തം; വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പി.ഡി.പി നിവേദനം നല്‍കും


 മഞ്ചേശ്വരം: രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തിന്‍റെ നാശനഷ്ടങ്ങളും ഭീകരതയും കണക്കിലെടുത്തുകൊണ്ട് വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഒരു പഞ്ചായത്തിന് ഒരു വീട്'എന്ന ക്യാമ്പയിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടപെട്ടുകൊണ്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു പഞ്ചായത്തിന് ഒരു വീട് എന്ന തോതില്‍ വീട് നിര്‍മ്മിച്ചു നല്‍കണമെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ക്യാമ്പയിന്‍റെ ഭാഗമായി ആഗസ്ത് 3 മുതല്‍ 8 വരെ വിവിധ പഞ്ചായത്ത് കാര്യാലയങ്ങളില്‍ പി.ഡി.പി പഞ്ചായത്ത് ഭാരവാഹികള്‍ നേരില്‍ച്ചെന്ന് നിവേദനം നല്‍കും.

 ഈ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരത്ത് നടന്നു.  പഞ്ചായത്ത് ഭാരവാഹികളായ ഇബ്രാഹിം ത്വാഖ, ഹനീഫ് പൊസോട്ട്, മുനീര്‍ പൊസോട്ട്, ജാസി പൊസോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

No comments