Breaking News

മുസ്ലിം യൂത്ത് ലീഗ് ഖാസിലൈൻ പള്ളിക്കാൽ ശാഖാ സ്വാതന്ത്ര്യ ദിനം യൂണിറ്റി ഡേയായി ആചരിച്ചു


 കാസറഗോഡ് :  ബ്രിട്ടീഷ് രാജിൽ നിന്നും ഇന്ത്യാ സ്വാതന്ത്ര്യമായതി ന്റെ എഴുപത്തി എഴാം വാർഷികം ഖാസിലൈൻ പള്ളിക്കാൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യൂണിറ്റി ഡേ എന്ന പേരിൽ ആഘോഷിച്ചു. ഖാസിലൈൻ പള്ളിക്കാൽ ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്ഇംതിയാസ് കെ എ ദേശീയ പതാക ഉയർത്തി.


ബഹുസ്വരതയാണ് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ എന്നും, മതേതരത്വം ഉദ്ഘോഷിക്കുന്ന ഭരണഘടനയാണ് നമ്മുടെ അഭിമാനമെന്ന മഹത്തായ സന്ദേശം കൈമാറി.ഇന്ത്യയുടെ യശസ്സും അഭിമാനവും പൈതൃകവും നില നിർത്താനും സംരക്ഷിക്കാനും സദാ സന്നദ്ധനായിരിക്കുമെന്നും പ്രതിജ്ഞ എടുത്തു. ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ്ഇംതിയാസ് അധ്യക്ഷത വഹിച്ചു. 

കാസറഗോഡ് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ശിഹാബ് ഊദ് സ്വാതത്ര്യദിന സന്ദേശം കൈമാറി. പരിപാടിയിൽ പള്ളിക്കാൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ എ അബ്ദുല്ല കുഞ്ഞി , ജനറൽ സെക്രട്ടറി അമാൻ അങ്കാർ , മുൻ കാസറഗോഡ് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൈമുന്നിസ, മനാഫ് ഊദ് , അബ്ദുല്ല പടിഞ്ഞാർ, മുസമ്മിൽ ബി സി സ്റ്റോർ, ഇക്ബാൽ കെ പി , നൗഷാദ് , നസാൽ എ എസ്‌ , ഹുസൈൻ, അഷ്‌റഫ്, അമീർ എന്നിവർ സംബന്ധിച്ചു. ആഷിക് തളങ്കര സ്വാഗതവും , ഹംസ അങ്കോള നന്ദിയും പറഞ്ഞു. തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു.

No comments