Breaking News

രിഫായി മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം

 


:


രിഫായി മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം

കാസറഗോഡ്: 

ഇന്ത്യയുടെ 78മത് സ്വാന്തന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഹാശിം സ്ട്രീറ്റ് അബ്ദുല്ല മെമ്മോറിയൽ രിഫായി മദ്റസയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. രിഫായി മസ്ജിദ് & മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറി അമാനുല്ല അങ്കാർ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുചടങ്ങിൽ സദർ ഉസ്താദ് എ.പി. അബ്ദുറഹ്മാൻ മുസ്‌ലിയാർ സ്വാതന്ത്ര്യദിന ഉദ്ബോധനം നടത്തി. ഇമാം ഉസ്താദ് എം.അബ്ദുറഹ്മാൻ മുസ്ലിയാർ, മദ്റസാ മാനേജർ ഇഖ്ബാൽ അങ്കാർ, ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ ട്രഷറർ ഖലീൽ, നുഹ്‌മാനുൽ ഹഖ്, എസ്കെഎസ്ബിവി യൂണിറ്റ് പ്രസിഡൻ്റ് സുൽഫിക്കർ, തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. മുഹമ്മദ് അജ്മൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രിഫായി മദ്റസ ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെയും എസ് കെ എസ് ബി വി മദ്റസ യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മദ്റസ വിദ്യാർത്ഥികൾക്കായി പതാക നിർമ്മാണം,ദേശഭക്തി ഗാനാലാപനം, കൊളാഷ് നിർമ്മാണം, സ്വാതന്ത്ര്യദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി. പൂർവ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. രിഫായി മസ്ജിദ് കമ്മിറ്റി ട്രഷറർ ഹമീദ് കോലാപൂർ, വൈസ് പ്രസിഡന്റ് അഷ്റഫ് പ്രിൻസസ്, അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.

No comments