കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സ്കൂളിൽ നിന്നും പഠനം പൂർത്തിയാകാത്തവർക്ക് വേണ്ടി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ കാസറഗോഡ് ജില്ലയിൽ ആരംഭിച്ചു ആഗസ്റ്റ് 24 നും 25 നും ആയിട്ടാണ് പരീക്ഷ നടത്തുക ജില്ലയിൽ 9 സ്കൂളുകളിലായി 123 പേർ പരീക്ഷ എഴുതി ശനിയാഴ്ച മലയാളം/ കന്നട ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങൾ കഴിഞ്ഞു ഞായറാഴ്ച സാമൂഹ്യപാഠം അടിസ്ഥാന ശാസ്ത്രം ഗണിതം എന്നിവയാണ് പരിക്ഷകൾ അവധി ദിവസങ്ങളിലായി എട്ടുമാസത്തെ ക്ലാസിനു ശേഷമാണ് പരീക്ഷ സംഘടിപ്പിച്ചത് സ്കൂളിൽനിന്ന് നാലാംക്ലാസോ സാക്ഷരതാ മിഷൻ നടത്തുന്ന നാലാം തരം തുല്യത വിജയിച്ചവർക്കും ഏഴാം തരം തുല്യതക്ക് ചേരാവുന്നതാണ് കാഞ്ഞങ്ങാട് നഗരസഭയിലെ 62 കാരിയായ ബേബി സിവിയാണ് പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ പഠിതാവ് കാഞ്ഞങ്ങാട് നഗരസഭയിലെ തന്നെ 17കാരനായ മുഹമ്മദ് സിയനാണ് എന്നാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ് കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ 37കാരിയായ ഭിന്നശേഷി പഠിതാവ് നസീറയ്ക്ക് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പി എൻ ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പ്രധാന അധ്യാപിക ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു പ്രേരക്മാരായ സി കെ പുഷ്പകുമാരി എ തങ്കമണി കെ സുജിത എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷ കാഞ്ഞങ്ങാട് മുനിസിപ്പൽ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു ജില്ലാ സാക്ഷരത സമിതി അംഗം പപ്പൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു പ്രധാന അധ്യാപകൻ എം ഡി രാജേഷ് സംസാരിച്ചു പ്രേര കുമാരായ എം ഗീത വീ രജനി എം നാരായണി ബാലാമണി ആയിഷ മുഹമ്മദ് എം ശാലിനി എന്നിവർ പരീക്ഷിക്കു നേതൃത്വംകൊടുത്തു ബോവിക്കാനം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷ മൂളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർമാരായ അബ്ബാസ് കൊളചെപ്പ് നാരായണിക്കുട്ടി പ്രിൻസിപ്പാൾ മെജോ തോമസ് എച്ച് എം നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു പ്രേരകുമാരായ പുഷ്പലത വി ഉഷ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു മഞ്ചേശ്വരം എസ്എ ടി സ്കൂളിൽ നടന്ന പരീക്ഷ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ടീച്ചർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഹനീഫ് അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എൻ അബ്ദുൽ ഹമീദ് സംഷീന പഞ്ചായത്തങ്ങളായ കെ വി രാധാകൃഷ്ണൻ അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് അസി സെക്രട്ടറി എസ് പി മനോജ് എന്നിവർ സംസാരിച്ചു പ്രേരകുമാരായ ഗ്രേസിവേഗസ് പരമേശ്വരനായിക് സുതാ ടി ഷേണായി ശോഭ രവിശങ്കർ പി വിശ്വനാഥ പൂർണിമ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു വിലാസിനി സാവിത്രി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു നീലേശ്വരം രാജാസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്ക് നോഡൽ പ്രേരക് രാധ നേതൃത്വം കൊടുത്തു ജിഎച്ച്എസ്എസ് പരപ്പയിൽ നടന്ന പരീക്ഷ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു കെ ഓ അനിൽകുമാർ വിൻസെന്റ് രജനി കള്ളാർ വിദ്യ ലതിക യാദവ് എന്നിവർ നേതൃത്വം നൽകി തൃക്കരിപ്പൂരിൽ നടന്ന പരീക്ഷയ്ക്ക് നോഡൽ പ്രേരക് ടിവി പ്രീന നേതൃത്വം നൽകി മുള്ളേരിയ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷ കാർഡക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജനനി ഉദ്ഘാടനം ചെയ്തു എം രത്നാകര സംസാരിച്ചു പ്രേരകുമാരായ തങ്കമണി മാലതി ശശികല കാഞ്ചന എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു
സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു
Reviewed by News Room
on
August 24, 2024
Rating: 5
No comments