'പോവരുത്, സഹായിക്കണം'; തിരക്കേറിയ റോഡ്, മനുഷ്യനെ ചുറ്റിപ്പിടിച്ച് വിടാതെ പുള്ളിപ്പുലി, കാരണമുണ്ട്
വന്യമൃഗങ്ങളുമായി നേർക്കുനേർ വരുമ്ബോള്‍ പേടിച്ചോടുന്നവരാണ് നമ്മളില്‍ പലരും. ഓടാതെന്ത് ചെയ്യും, ജീവൻ തന്നെ അപകടത്തിലാവുന്ന കാര്യമാണ് അല്ലേ?
മൃഗങ്ങളുടെയും പക്ഷികളുടെയും പ്രകൃതിയുടെയും ഒക്കെ വീഡിയോ പങ്കുവയ്ക്കുന്ന Nature is Amazing എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ എക്സില്‍ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. തിരക്കേറിയ ഒരു റോഡിലാണ് സംഭവം നടക്കുന്നത് എന്നാണ് വീഡിയോ കാണുമ്ബോള്‍ മനസിലാവുന്നത്. ഒരുപാട് വണ്ടികളും ആളുകളും ഒക്കെ റോഡിലുണ്ട്. അതിനിടയില്‍ ഒരു പുള്ളിപ്പുലി ഒരാളുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. പുള്ളിപ്പുലി ഇയാളുടെ ദേഹത്ത് ചുറ്റിപ്പിടിക്കാനും അയാളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നതും അയാളെ വിട്ടുപോകാൻ തയ്യാറാല്ലാതെ ചേർന്ന് നില്‍ക്കുന്നതും കയ്യിലും കാലിലും എല്ലാം ചുറ്റിപ്പിടിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം.

 
 
 
 
 
 
 
 
 
 
No comments