Breaking News

സുഭാഷ് മുല്ലച്ചേരി നേതൃത്വത്തില്‍ ഓണാഘോഷവും ആദരവും അനുമോദനവും സംഘടിപ്പിച്ചു.


ഉദുമ: സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് മുല്ലച്ചേരിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും ആദരവും അനുമോദനവും സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടത്തി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പുരസ്‌കാരം നേടിയ ക്ലബ്ബിന്റെ കബഡി ടീമിന്റെ മുന്‍ പരിശീലകനും ദേശീയ കബഡി താരവും കേരള പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമായ ബാലകൃഷ്ണന്‍ കൊക്കാലിനേയും, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ട അംഗത്വം ലഭിച്ച ഗഫൂര്‍ മാസ്റ്ററെയും ആദരിച്ചു, എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ്, വിജയികളെയും സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികളെയും ഉപഹാരം നല്‍കി അനുമോദനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഗിരീഷ് കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ നായര്‍ മുല്ലച്ചേരി, ക്ലബ്ബ് സെക്രട്ടറി മധുസൂദനന്‍ പുതിയ വളപ്പ്, രതീഷ് പി വി, മുരളീധരന്‍ മാസ്റ്റര്‍ കരിക്കാട്ട്, പുരുഷോത്തമന്‍ നായര്‍ മുല്ലച്ചേരി, ബാലകൃഷ്ണന്‍ വി, വനിതാ വേദി ഭാരവാഹികളായ മംഗളാവതി ടീച്ചര്‍, ശ്രീജ രമേശന്‍, ലക്ഷ്മി, ബബിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

No comments