പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കൊണ്ടുള്ള നടപടി മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാൻ മാത്രം.
-കുമ്പള മണ്ഡലം കോൺഗ്രസ് -ഐ.
കുമ്പള. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണം മുന്നണിയിലെ ഒരു എംഎൽഎ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിന്റെ വെളിച്ചത്തിൽ ചില പോലീസ് ഉദ്യോഗസ്ഥരെ മാത്രം സ്ഥലംമാറ്റി നടപടി സ്വീകരിച്ചത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് -ഐ കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുമ്പളയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ആർഎസ്എസ്- ബിജെപി ഡീലിനെ ഭയന്നാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പല ഗുരുതരമായ ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് അജിത് കുമാറിന് അറിയാം. അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചാൽ അത് സർക്കാറിന്റെ പതനത്തിന് കാരണമാവുമെന്ന ഭയവും മുഖ്യമന്ത്രിക്കുണ്ട്.ഇത് സംബന്ധിച്ച് പിവി അൻവർ എംഎൽഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടിക്ക് രവിരാജ് തുമ്മ, രമേഷ് ഗാന്ധിനഗർ,പത്മ ബബ്രാണ, ഡോൾഫിൻ ഡിസൂസ, ജയരാമ ജോഡു കട്ട, നാരായണ കളത്തൂർ, ചന്ദ്ര തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ: കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുമ്പളയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.


No comments