Breaking News

സാമൂഹിക രംഗത്ത് കയ്യൊപ്പ് ചാർത്തി ബാബ് ബഷീർ എന്ന ബിഎ ബഷീർക്ക...

കാസറഗോഡ്:പേരിനും പ്രശസ്തിയും ആരുടേയും പിന്നാലെ പോയി നേടിയെടുക്കാനുള്ളതല്ല, മറിച്ച് ബഹുമതികൾ നമ്മളെ തേടി എത്തുമ്പോഴാണ് നാം എന്തൊക്കെയോ ആയിത്തീരുന്നുവെന്ന് വിശേഷണം വരുന്നത്. അങ്ങിനെ ലഭിച്ച ബഹുമതിയുമാ യിട്ടാണ് ബിഎ ബഷീർ എന്ന ബാബ് ബഷീറിന്റെ ജൈത്രയാത്ര തുടരുന്നത്.

 ജീവകാരുണ്യ മേഖലയിൽ, സാമൂഹിക- സാംസ്കാരിക രംഗത്ത്,ബിസിനസ് മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ ചുരുക്കം ചിലരിൽ ഒരാളായി മാറുകയാണ് ബാബ് ബഷീർ. ചെറുപ്രായത്തിൽ തന്നെ തൊഴിൽ മേഖല കണ്ടെത്തിയ ബിഎ ബഷീർ കഠിനാധ്വാനത്തിലൂടെ വലിയൊരു വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ഇന്നിപ്പോൾ ബാബ് കൺസ്ട്രക്ഷൻ എന്ന തന്റെ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. ഒപ്പം നാടിന്റെ നന്മ വിളക്കായ ബേർക്ക ഫൗണ്ടേഷൻ ചെയർമാനും.തിരക്ക് പിടിച്ച യാത്രക്കിടയിൽ ഇതിനൊക്കെ സമയം കണ്ടെത്തുന്നുവെ ന്നതാണ് ബാബു ബഷീറിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും.

 തൊഴിൽ മേഖലയിലെ തുടക്കം എന്ന് പറയുന്നത് ഗോവ യിലെ ചെറിയ ചെറിയ കരാർ ജോലികൾ ഏറ്റെടുത്തു കൊണ്ടായിരുന്നു. ജോലിയിലെ ആത്മാർത്ഥത പിന്നീട് വലിയ വലിയ കരാർ ജോലികളിലേക്ക് ചെന്നെത്തുകയായിരുന്നു. പിന്നീട് കരാർ ജോലികൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലേക്കും വ്യാപിപ്പിച്ചു.അതോടെ ബഷീർ ബാബ് എന്ന പേരിൽ കൺസ്ട്രക്ഷൻ കമ്പനി തന്നെ പടുത്തുയർ ത്തുകയായിരുന്നു.



 ബെർക്കക്കാരുടെ നന്മ വിളക്കാണ് ബിഎ ബഷീർ.എല്ലാ വിഭാഗം ജനങ്ങളുമായി ഇടപെഴുകാൻ ബിഎ ബഷീറിന് തന്റെ സ്ഥാനങ്ങളൊന്നും ഒട്ടും തടസ്സമാകുന്നില്ല. അതൊക്കെ അതിന്റെ വഴിക്ക് പോകും എന്നതാണ് ബഷീറിന്റെ നിലപാട്. സൗഹൃദത്തിന് ചെറിയവരെന്നോ, വലിയവരെന്നോ ഇല്ലെന്നുള്ളതാണ് ബഷീറിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ താങ്ങും, തണലുമായി നിൽക്കാൻ ഇതൊക്കെ ഒരു നിമിത്തവുമാണ്. അതിനിടെ കേരള ഗവർമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ബിഎ ബഷീറിനെ ആദരിക്കുകയും ചെയ്തിരുന്നു. എന്നാൽ നാട്ടുകാർ കൈനീട്ടി നൽകുന്ന "സ്നേഹാദരവാണ്' എന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നുമുണ്ട്.ഏത് മേഖലയിലാണെങ്കിലും  നമ്മൾ ചെയ്യുന്ന സൽപ്രവൃർത്തികൾ ദൈവാനുഗ്രഹം ആഗ്രഹിച്ചു വേണം ചെയ്യാനെന്ന്  ബഷീർ പറയുന്നു. അതുതന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും.




വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ



No comments