Breaking News

ലയണ്‍സ് ക്ലബ്ബ് പാലക്കുന്ന് ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.




ഉദുമ: ലയണ്‍സ് ക്ലബ്ബ് പാലക്കുന്നിന്റെ നേതൃത്വത്തില്‍ ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് 1, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികള്‍ക്കിടയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ലയണ്‍സ് ക്ലബ് സ്‌കൂളുകളില്‍ പ്രത്യേക ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി നേര്‍വഴി എന്ന പേരില്‍ നടത്തിയ പരിപാടി ലയണ്‍സ് ഡിസ്ട്രിക്റ്റ് 318.ഇ അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എസ് പി എം ശറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ജി രഘുനാഥ് ക്ലാസ്സെടുത്തു. കുമാരന്‍ കുന്നുമ്മല്‍, വിശ്വനാഥന്‍ കൊക്കാല്‍, മോഹന്‍ പട്ടത്താനം, എന്‍ ബി ജയകൃഷ്ണന്‍, സതീഷ് പൂര്‍ണ്ണിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ





No comments