മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ സഹോദരി പുത്രി നബീസ മരണപ്പെട്ടു.
കാസർഗോഡ് : മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ സഹോദരി പുത്രി നബീസ മരണപ്പെട്ടു.
നബീസ(63) ബദിയഡുക്ക മൂക്കമ്പാറ ഹംസയുടെ ഭാര്യയും
പരേതരായ പൊവ്വൽ പികെ അബ്ദുള്ള അൽമാസിന്റെയും ഖദീജ ചെർക്കളത്തിന്റെയും മകളും മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ സഹോദരി പുത്രിയുമായ നബീസ(63) മരണപ്പെട്ടു. നീണ്ടകാലം പ്രമേഹ രോഗിയായിരുന്നു. തളങ്കര കെ എസ് അബ്ദുള്ള ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
സുഹറ,മിസിരിയ,സിദ്ദീഖ്, കുബ് റ, ശിഹാബ്, സിനാൻ,സിയാന എന്നിവർ മക്കളും അഫ്സൽ ബെൻഗളുരു, ഹനീഫ പൊവ്വൽ, ഖൈറുന്നിസ്സ പിലാങ്കട്ട, സുലൈമാൻ കുമ്പടാജെ, മുഹമ്മദ് ഷയാസ് മേല്പറമ്പ എന്നിവർ മരുമക്കളും ആണ്.
പി എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് എം എ, അബ്ദുൽ റഹിമാൻ എം എ, ഗഫൂർ പി കെ, ജാബിർ പി കെ, സുബൈർ പി കെ, സുബൈദ, ഹാജിറ, റഹ്മത്ത്, റഷീദ പരേതയായ സഫിയ എന്നിവർ സഹോദങ്ങളാണ്.
ഇന്ന് രാവിലെ 9.30 ന് ബദിയടുക്ക ടൗൺ മസ്ജിദിൽ ജനാസ നിസ്കാരവും പെരഡാല മഖാമ് ഖബറുസ്ഥാനിൽ അടക്കവും നടന്നു.
Post Comment
No comments