നോമ്പ് തീർന്നു, മമ്മൂക്ക അടുത്ത മാസം മഹേഷ് നാരായണൻ സിനിമയിൽ റീ ജോയിൻ ചെയ്യും';എം എൻ ബാദുഷ
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്തകൾ മലയാള സിനിമാലോകത്ത് വലിയ ചർച്ചാവിഷയമാണ്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ അപ്ഡേറ്റുകൾ ഇത്രയേറെ ആഘോഷിക്കപ്പെടുന്നതിന് കാരണവും. ഇപ്പോഴിതാ മമ്മൂക്ക അടുത്ത മാസം സെറ്റിൽ ജോയിൻ ചെയ്യുമെന്ന് പറയുകയാണ് നിർമാതാവ് എം എന്‍ ബാദുഷ. മൈല്‍ സ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അടുത്ത മാസം മമ്മൂക്ക അഭിനയിക്കാനായെത്തും. നോമ്പ് കാരണമാണ് ഇപ്പോൾ മമ്മൂക്ക അഭിനയിക്കാതിരിക്കുന്നത്. അടുത്ത മാസം മഹേഷ് നാരായണന്റെ പടത്തിൽ മമ്മൂക്ക ജോയിൻ ചെയ്യും,' ബാദുഷ പറഞ്ഞു. നേരത്തെ മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നതായി ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മഹേഷ് നാരായണനും സംഘവും രംഗങ്ങൾ ചിത്രീകരിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ അന്ന് പ്രചരിച്ചിരുന്നു.
No comments