ഭാര്യയുടേയോ, ഭര്‍ത്താവിൻ്റേയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട; നടപടി ലളിതമാക്കി വിദേശകാര്യ മന്ത്രാലയം..
ഭാര്യയുടെയോ, ഭർത്താവിന്റെയോ പേര് പാസ്പോർട്ടിൽ ചേർക്കേണ്ടി വരുമ്ബോൾ, ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന ഹാജരാക്കിയാൽ മതി.
പുതിയ നയത്തിന്റെ വിശദമായ മാതൃക പാസ്പോർട്ട് സേവാ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാസ്പോർട്ട് അപേക്ഷ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
സംയുക്ത പ്രസ്താവനയുടെ മാതൃക അനുബന്ധം (ജെ)യിലാണ് പ്രസിദ്ധീകരിച്ചത്. ഈ മാതൃക ഡൗണ്ലോഡ് ചെയ്ത് ഫോട്ടോ പതിപ്പിച്ച് പൂരിപ്പിച്ച് നൽകിയാൽ മതിയാവും. പുനർവിവാഹത്തെ തുടർന്ന് ഭാര്യയുടെ പേരുമാറ്റാനും സംയുക്ത പ്രസ്താവന മതി.
അപേക്ഷ നൽകുമ്ബോൾ ദമ്ബതികള് പേരുകൾ, വിലാസം, വൈവാഹിക നില എന്നിവ സൂചിപ്പിക്കണമെന്നാണ് നിർദേശം. ദമ്ബതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും, തിരിച്ചറിയൽ വിശദാംശങ്ങളും ഉൾപ്പെടെ ഡിക്ലറേഷന് ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.
അതേസമയം പാസ്പോർട്ടിൽ നിന്ന് ദമ്ബതികളുടെ പേര് നീക്കം ചെയ്യണമെങ്കിൽ മരണ സർട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാകണം. പാസ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകളിൽ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധം (ജെ) ആയി പാസ്പോർട്ട് സേവാ പോർട്ടലിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവന മതി.
Post Comment
No comments