വായന വസന്തം - വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതി ആരംഭിച്ചു.
ഉദുമ: ഉദുമ പടിഞ്ഞാര്‍ അംബിക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ 'വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതി' വായനാവസന്തം ആരംഭിച്ചു. മാസത്തില്‍ ഒരു തവണ വീട് സന്ദര്‍ശിക്കും. ഓരോ തവണയും മൂന്ന് പുസ്തകങ്ങള്‍ വീതം നല്‍കും. പടിഞ്ഞാര്‍ തെരുവിലുള്ള തത്ത്വമസിയിലെത്തി കെ.നന്ദനന് പുസ്തകങ്ങള്‍ നല്‍കിക്കൊണ്ട് എന്‍.നാരായണന്‍ പുസ്തക വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി രജീഷ് പി.ടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സി.കെ വേണു അധ്യക്ഷത വഹിച്ചു. പ്രദീപ്.ബി, സുജാത ഗംഗാധരന്‍, പ്രസാദ്.ബി, ഷീന രത്‌നാകരന്‍, മനോജ്.എന്‍, സൗരവ്.ആര്‍, റിജേഷ്.ജി, വിഷ്ണു പി.വി, സി.രാജന്‍, അഖില്‍.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Post Comment
No comments