വഖഫ് ബിൽ മുസ്‌ലിം വിരുദ്ധമല്ലെന്ന് അമിത് ഷാ; ന്യൂനപക്ഷത്തിന്റെ രക്ഷകനായി ചമയുന്നത് തമാശയെന്ന് ഇ ടി.
ന്യൂഡല്‍ഹി: വഖഫ് ബില്ലിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തെ ഭയപ്പെടുത്തി വോട്ട് ബാങ്കായി നിര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബില്ലിനെച്ചൊല്ലിയുള്ള ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
'ബില്‍ മുസ്‌ലിം വിരുദ്ധമല്ല. വഖഫിലെ അഴിമതി അവസാനിപ്പിക്കാനാണ് ബില്‍. ന്യൂനപക്ഷങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു. ബില്ലിലെ ഭേദഗതികള്‍ മതപരമായ സംഘര്‍ഷം സൃഷ്ടിക്കില്ല. കോണ്‍ഗ്രസ് 123 ഡല്‍ഹി സ്വത്ത് വഖഫിന് സമ്മാനം നല്‍കി. ബില്‍ ആരുടെയും അവകാശം തട്ടിയെടുക്കില്ല', അമിത് ഷാ പറഞ്ഞു.
Post Comment
No comments