Breaking News

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം; എ പ്ലസില്‍ മലപ്പുറം മുന്നില്‍.


സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവ് വിജയശതമാനത്തിലുണ്ടായി.  4,26, 697 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍  4,24583 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 61449 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ റവന്യൂ ജില്ലയും കുറവ് തിരുവനന്തപുരവുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസുകാര്‍.


pareekshabhavan.kerala.gov.in, sslcexam. keraka.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്.  മാര്‍ച്ച് 26 നാണ് പരീക്ഷ അവസാനിച്ചത്. ഒന്നരമാസം കൊണ്ട് മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments