Breaking News

മണ്ണിനടിയിൽ 222.88 ദശലക്ഷം ടൺ സ്വർണം; തെരഞ്ഞെടുപ്പിന് മുൻപ് ബിഹാറിന് ജാക്പോട്ട് അടിച്ചു.


പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ കണ്ടെത്തിയ സ്വർണശേഖരത്തിനായി ബിഹാര്‍ ഖനനത്തിനൊരുങ്ങുകയാണ്. ജാമുയി ജില്ലയിലെ പര്യവേക്ഷണത്തിന് അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദരിദ്ര സംസ്ഥാനമായ ബിഹാറിന്‍റെ മുഖച്ഛായ തന്നെ ഇത് മാറ്റിയേക്കും.


2022ലാണ് ജിഎസ്ഐ ബിഹാറിൽ സ്വര്‍ണ ശേഖരമുണ്ടെന്ന് കണ്ടെത്തുന്നത്. ജാമുയിയിൽ ഏകദേശം 222.88 ദശലക്ഷം ടൺ സ്വർണം അടങ്ങിയ അയിര് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിൽ 37.6 ടൺ ലോഹത്തിന്‍റെ അംശവും ഉൾപ്പെടുന്നു, ഇത് ഇന്ത്യയുടെ മൊത്തം സ്വർണ ശേഖരത്തിന്‍റെ 44 ശതമാനം വരുമെന്ന് പി‌ടി‌ഐ റിപ്പോർട്ട് ചെയ്യുന്നു*. പരമ്പരാഗതമായി ധാതുസമ്പത്ത് ഇല്ലാത്ത സംസ്ഥാനമായ ബിഹാറിന് ഈ കണ്ടെത്തലുകൾ ഒരു ചരിത്ര നിമിഷമാണ്. "പ്രാഥമിക (G3) പര്യവേക്ഷണം ആരംഭിക്കുന്നതിനായി മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഇപ്പോൾ ജിഎസ്ഐ, നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NMDC) തുടങ്ങിയ പര്യവേക്ഷണ ഏജൻസികളുമായി കൂടിയാലോചന നടത്തിവരികയാണ്" അഡീഷണൽ ചീഫ് സെക്രട്ടറി-കം-മൈൻസ് കമ്മീഷണർ ഹർജോത് കൗർ ബംറ പറഞ്ഞു.ഒരു കേന്ദ്ര ഏജൻസിയുമായി ഒരു ധാരണാപത്രം (എംഒയു) ഉടൻ ഒപ്പുവെക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷങ്ങൾക്ക് മുൻപാണ് സ്വര്‍ണ ശേഖരം കണ്ടെത്തിയെങ്കിലും ഖനന പ്രവര്‍ത്തനങ്ങൾ ഇതുവരെ ആരംഭിച്ചിരുന്നില്ല. ജമുയി ജില്ലയിലെ കർമതിയ, ഝഝ, സോനോ എന്നിവ സ്വർണ അയിര് നിക്ഷേപത്താൽ സമ്പന്നമായ പ്രധാന സ്ഥലങ്ങളായി ജിഎസ്ഐ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര ഏജൻസികൾ സാങ്കേതിക വിലയിരുത്തലുകൾ പൂർത്തിയാക്കി കരാറുകളിൽ ഒപ്പുവച്ചുകഴിഞ്ഞാൽ ഈ പ്രദേശങ്ങളിൽ ഉടൻ തന്നെ വലിയ തോതിലുള്ള ഭൂമിശാസ്ത്ര പര്യവേക്ഷണം നടക്കും.


ഇന്ത്യയുടെ സ്വർണ ശേഖരത്തിന്‍റെ ഏറ്റവും ഉയർന്ന വിഹിതം ബിഹാറിലാണെന്ന് കേന്ദ്ര ഖനി മന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ ലോക്സഭയിൽ പറഞ്ഞിരുന്നു.2015 ഏപ്രിൽ 1 ലെ കണക്കനുസരിച്ച്, രാജ്യത്തെ മൊത്തം പ്രാഥമിക സ്വർണ അയിര് ശേഖരം 501.83 ദശലക്ഷം ടൺ ആണ്. ഇതിൽ 654.74 ടൺ സ്വർണ ലോഹം അടങ്ങിയിരിക്കുന്നു. ഇതിൽ പകുതിയോളം ബിഹാറിൽ നിന്നാണ്.*


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments