വാർഡിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ വിനോദയാത്ര; 9 ബസിൽ, മെമ്പർക്കൊപ്പം പുരുഷന്മാർ ഊട്ടിയിലേക്കും മെമ്പറുടെ ഭാര്യക്കൊപ്പം സ്ത്രീകൾ വയനാട്ടിലേക്കും..!
വേങ്ങര : വേങ്ങര ഊരകം പഞ്ചായത്തിലെ പത്താം വാർഡ് മെമ്പറായ പാണ്ടിക്കടവത്ത് അബു താഹിർ തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ വിനോദയാത്ര ഒരുക്കി മാതൃകയായി. ഊട്ടിയിലേക്കും വയനാട്ടിലേക്കുമായാണ് 529 പേർക്ക് അദ്ദേഹം യാത്ര സംഘടിപ്പിച്ചത്.
അഞ്ചുവർഷത്തെ ഭരണ കാലാവധി അവസാനിക്കാൻ ഇരിക്കെ, പ്രിയപ്പെട്ട നാട്ടുകാർക്ക് മറക്കാനാകാത്ത ഒരു സമ്മാനം നൽകണമെന്ന ആഗ്രഹമാണ് സൗജന്യ ടൂറിന് പിന്നിലെന്ന് മെമ്പർ. യാത്രയുടെ മുഴുവൻ ചെലവും അദ്ദേഹം സ്വന്തമായി വഹിക്കുകയായിരുന്നു.
മെമ്പറുടെ നേതൃത്വത്തിൽ വാർഡിലെ പുരുഷന്മാർ ഊട്ടിയിലേക്കും, മെമ്പറുടെ ഭാര്യ സൗദയുടെ നേതൃത്വത്തിൽ സ്ത്രീകൾ വയനാട്ടിലേക്കുമാണ് യാത്ര പോയത്. ഒമ്പത് ബസുകളിലായി വാർഡിലെ മുന്നൂറോളം കുടുംബങ്ങളിൽ നിന്നുള്ള 529 പേരാണ് പുലർച്ചെ മലപ്പുറത്ത് നിന്ന് യാത്ര തിരിച്ചത്.
പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇതൊരു നല്ല പ്രവണതയാണെന്നും മറ്റ് ജനപ്രതിനിധികൾക്ക് പരീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം.
രാഷ്ട്രീയമോ ജാതിയോ പ്രായമോ നോക്കാതെ എല്ലാവരും യാത്രയിൽ പങ്കെടുത്തുവെന്ന് മെമ്പറുടെ ഭാര്യ സൗദ. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് ഉല്ലാസയാത്ര പോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
ജനങ്ങൾക്ക് മനോഹരമായ ഒരനുഭവം സമ്മാനമായി നൽകാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് വാർഡ് മെമ്പർ അബു താഹിർ.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments