അള്ളിപ്പിടിച്ച് കിടക്കാതെ രാജിവെച്ച് പോകണം ; *സാറാ ജോസഫ്*
വടക്കോട്ട് നോക്കി മാത്രം കുരയ്ക്കുന്ന സാംസ്‌കാരിക നായകര്‍ ഇപ്പോള്‍ തെക്കോട്ട് നോക്കി കുരച്ച് തുടങ്ങി. തെക്കോട്ടെന്ന് പറയുമ്പോള്‍ ഇങ്ങ് കേരളത്തിലേക്ക് സെക്രട്ടേറിയറ്റിലേക്ക് ക്ലിഫ് ഹൗസിലേക്ക് നോക്കി കുരയ്ക്കുന്നു. ഇനിയും കസേരയില്‍ അള്ളിപ്പിടിച്ച് കിടക്കാതെ പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് പൊട്ടിത്തെറിച്ച് സാംസ്‌കാരിക നയാകര്‍. ഭൂമിപിളര്‍ന്ന് പാതാളത്തിലേക്ക് പതിക്കുകയാണോ എന്ന വിറങ്ങലിച്ച അവസ്ഥയിലാണ് സിപിഎം ഉള്ളതെന്ന് പ്രമുഖർ പ്രതികരിച്ചു. ഇതുവരെ താങ്ങിനിന്നവരെല്ലാം ഇപ്പോൾ ചവിട്ടിപ്പുറത്താക്കുന്ന അവസ്ഥയിൽ പൊതുമധ്യത്തില്‍ ആട്ടുന്നു. ഇടതുപക്ഷത്തിന് കുഴലൂത്ത് നടത്തി സെലക്റ്റീവ് വിഷയങ്ങളില്‍ മാത്രം പ്രതികരിച്ചിരുന്നവര്‍ക്കും നേരം വെളുത്തോ... പിഎം ശ്രീയില്‍ പിണറായി വിജയന്‍ സകലരേയും പിന്നില്‍ നിന്ന് കുത്തി. മന്ത്രിമാര്‍ പോലും അറിയാതെ പദ്ധതിയില്‍ ഒപ്പിട്ടത്. പിണറായി വിജയന്റെ കാലുവാരല്‍ കണ്ട് ഞെട്ടി പണ്ടാരമടങ്ങി എഴുത്തുകാരും പ്രാകുന്നു. ഇനി ഒരു നിമിഷം ആ കസേരയില്‍ ഇരിക്കരുതെന്ന് പച്ചയ്ക്ക് പറയുന്നു. പ്രഖ്യാപിത നിലപാട് തിരുത്തി കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ നടപ്പാക്കുന്നതെന്ന സര്‍ക്കാര്‍ വിശദീകരണത്തോട് കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ എതിര്‍ത്തും അനുകൂലിച്ചും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിന്റെ സുസ്ഥിരവും സുതാര്യവുമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കേന്ദ്രം കൈകടത്തുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഇവര്‍. കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികളെന്ന് സാറാ ജോസഫ്. കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎംശ്രീ കുട്ടികള്‍ക്കായി... ഒരൊറ്റ വാചകത്തിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത് എഴുത്തുകാരിയും അധ്യാപികയുമായ സാറാ ജോസഫാണ്. കമ്യൂണിസത്തിന് ഹിന്ദുത്വയില്‍ പിറക്കാന്‍ പോകുന്ന കുട്ടികളാണ് പിഎം ശ്രീ പദ്ധതിയുടെ ഫലമെന്ന് എഴുത്തുകാരി പ്രതികരിക്കുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments