Breaking News

ലീഗിന്റെ വോട്ട് കൊള്ള ജനാധിപത്യത്തെ തകർക്കും: സിഎ സവാദ്.


മൊഗ്രാൽപുത്തൂർ: ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ സമയത്ത് മൊഗ്രാൽപുത്തൂരിൽ ലീഗ് നടത്തിയ വോട്ട് മാറ്റിമറിക്കൽ സംഘ പരിവാറിന്റെ  വോട്ട് കൊള്ളയുടെ രീതിയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് സിഎ സവാദ് പറഞ്ഞു.

നിലവിൽ വാർഡിൽ താമസിക്കുന്നയാളിനെ മറ്റു വാർഡിലേക്ക് മാറ്റാൻ ലീഗിന്റെ ലെറ്റർപേഡിൽ എഴുതി നൽകിയതടക്കം വലിയ തോതിൽ  തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഭരണത്തിന്റെ തണലിൽ ലീഗ് പഞ്ചായത്ത്കമ്മിറ്റി ചെയ്തത് ഇത് ജനം തിരിച്ചറിയണം അദ്ദേഹം പറഞ്ഞു.

കള്ളത്തരങ്ങളിലൂടെ വോട്ടുകൾ തള്ളാനും, മാറ്റിമറിക്കാനും പദ്ധതിയിട്ട 

ലീഗിന്റെ ശ്രമത്തിനെതിരെ എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടും എന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും

 അദ്ദേഹം കൂട്ടിച്ചേർത്തു.

ധർണയിൽ എസ്ഡിപിഐ പഞ്ചായത്ത്  പ്രസിഡണ്ട് ബഷീർ ബ്ലാർകോഡ് അധ്യക്ഷത വഹിച്ചു സെക്രട്ടറി ഖലീൽ കല്ലങ്കൈ സ്വാഗതവും സമീർ ആസാദ് നഗർ നന്ദിയും പറഞ്ഞു.സവാദ് കല്ലങ്കൈ, താജുദ്ദീൻ പുത്തൂർ, സുഹൈൽ എരിയാൽ, മൊയ്തീൻ കുഞ്ഞി, ജുനൈദ് കുന്നിൽ, റഹ്മാൻ ആസാദ് നഗർ തുടങ്ങിയവർ സംസാരിച്ചു.






 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments