Breaking News

ജനറൽ മാനേജരും സോണൽ മാനേജരും കാസർഗോഡ് സ്റ്റേഷൻ സന്ദർശിച്ചു. കണ്ണൂരിന് ശേഷം വടക്കോട്ട് തീവണ്ടിയില്ലാത്ത വിഷയം അതീവ ഗൗരവമായി പരിഗണിക്കണം. കാസർഗോഡ് കോഴിക്കോട് മഞ്ചേശ്വരം റൂട്ടിൽ ഹ്രസ്വ ദൂര ട്രെയിനുകൾ അനുവദിക്കണം. ട്രെയിനുകൾക്ക് വേണ്ടിയുള്ള യാത്രക്കാരുടെ മുറവിളികൾക്ക് കാൽ നൂറ്റാണ്ട്. അടിയന്തിരമായി പരിഗണിക്കേണ്ടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശിച്ചു കാസർഗോഡ് റെയിൽവേ പാസഞ്ചർസ് അസോസിയേഷൻ നിവേദനം നൽകി.


കാസർഗോഡ്  : വിവിധ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാസർഗോഡ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സതേൺ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ്-ന് നിവേദനം നൽകി.

1. ആവശ്യങ്ങൾ:
16650 പരശുറാം എക്സ്പ്രസിന് മഞ്ചേശ്വരം, കുമ്പള, കോട്ടിക്കുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് വേണം. പരശുരാമൻറെ കോഴിക്കോട് ഒരു മണിക്കൂർ ഹാൾടിംഗ് ഒഴിവാക്കി 4.05 ന് പുറപ്പെടുക.

2. 21.00-24.00 സമയങ്ങളിൽ കണ്ണൂർ മാംഗളൂർ റൂട്ടിൽ ഏർപ്പെടുത്തിയ കോറിഡോർ ബ്ലോക്ക് പിൻവലിക്കുക.

3. 06032-06031 പാലക്കാട് കണ്ണൂർ എക്സ്പ്രസ് മഞ്ചേശ്വരം വരെ നീട്ടുകയും അന്നുതന്നെ കണ്ണൂരിലേക്ക് തിരിച്ചു പോവുകയും ചെയ്യുക.  

4. മെമു ട്രെയിൻ ഗതാഗതം നടത്താത്ത കേരളത്തിലെ ഏക ജില്ല കാസർഗോഡ് മാത്രമാണ്. എത്രയും വേഗം മെമു അനുവദിക്കുക.

5. അന്ത്യോധയ തീവണ്ടി ദിനംപ്രതി ഓടിക്കുക.

6. 16608 കോയമ്പത്തൂർ കണ്ണൂർ ട്രെയിൻ കാസർഗോഡ് വരെ നീട്ടി അന്നുതന്നെ തിരിച്ച് കണ്ണൂരിലേക്ക് വിടുക.

7. സീസൺ ടിക്കറ്റ് കാരുടെ തിരക്ക് ചെന്നൈ എക്സ്പ്രസ്സിൽ നിന്ന് ഒഴിവാക്കുന്നതിന് ചെന്നൈ എക്സ്പ്രസ്സിന് 20 മിനിറ്റ് പുറകിലുള്ള പാസഞ്ചർ വണ്ടി ചെന്നൈ എക്സ്പ്രസിന് 20 മിനിറ്റ് മുമ്പ് ആക്കുക. 

8. കാസർകോട് സ്റ്റേഷനിലെ ഓട്ടോ പാർക്കിങ്ങിനെ എൻട്രി സ്ഥലത്ത് ഉള്ള പ്രശ്നം പരിഹരിക്കുക.

9. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും കേരള ഗവൺമെൻറ് റെയിൽവേ പോലീസിന്റെയും അംഗസംഖ്യ കാസർകോട് സ്റ്റേഷനിൽ വർദ്ധിപ്പിക്കുകയും സ്റ്റേഷനിൽ അടിസ്ഥാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക.

10. കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുന്നിൽ സ്റ്റേഷന്റെ മുഖം മറക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ പരസ്യ ബോർഡ് മാറ്റി സ്ഥാപിക്കുക.
11. കാസർഗോഡ് റെയിൽവേ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിന് ശേഷമുള്ള പ്ലാറ്റ്ഫോം എൻട്രിയിൽ വഴുതി വീഴുന്നത് ഒഴിവാക്കാൻ സിൽവർ ബട്ടൺ ചിപ്പുകൾ സ്ഥാപിക്കുക.

കാസർഗോഡ് റെയിൽവേ പാസഞ്ചർ അസോസിയേഷൻ പ്രസിഡണ്ട് ആർ പ്രശാന്ത് കുമാർ, ജനറൽ സെക്രട്ടറി നാസർ ചെർക്കളം മെമ്പർ ഉസ്മാൻ പളളിക്കാൽ, സത്താർ ബൈക്ക്, എസ് ടി യു ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളായ സുബൈർ മാര, മൊയ്നുദ്ദീൻ ചെമനാട്, സിദ്ദീഖ് പൈക്ക തുടങ്ങിയവർ ജനറൽ മാനേജർക്ക് നിവേദനം നൽകിയ  സംഘത്തിൽ ഉണ്ടായിരുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments