*ശുചിത്വ സംഗമം നടത്തി*
ധർമ്മശാല : കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ആന്തൂർ നഗരസഭ സംഘടിപ്പിച്ച ശുചിത്വ സംഗമം നഗരസഭാ ചെയർപേഴ്സൺ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ വി.സതീദേവി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.മുഹമ്മദ് കുഞ്ഞി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ മാസ്റ്റർ, എം.ആമിന ടീച്ചർ, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, സി.ഡി.എസ്. ചെയർപേഴ്‌സൺ കെ.പി.ശ്യാമള, കൗൺസിലർമാരായ . ജയശ്രീ കെ.വി., റീന ഇ, ശ്രീഷ എം, പ്രകാശൻ കെ, മുരളി പി പി., അഞ്ജന ഇ, ശ്രീനിമിഷ,, യു. രമ, വത്സല, നളിനി. എം.പി., പ്രീത. എം, മുജീബ് റഹ്മാൻ, സത്യൻ.വി.പി., മോഹനൻ കുന്നിൽ, ടി.കെ വി. നാരായണൻ, സി. ബാലകൃഷ്ണൻ, കെ.എസ്.ഡബ്ള്യു.എം.പി. ജില്ലാ സോഷ്യൽ ആൻഡ് കമ്മ്യുണിക്കേഷൻ ഓഫീസർ പി.അപർണ്ണ, ഫിനാൻസ് ഓഫീസർ പി.വി. നാരായണൻ, കമ്മ്യുണിക്കേഷൻ കൺസൽട്ടൻറ് ടി.എസ്. പറശ്ശിൻ രാജ്, ഭൂമിക ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ടി.വി.സുമ എന്നിവർ സംസാരിച്ചു.
കൗൺസിലർമാരും ശുചിത്വ സേനാ അംഗങ്ങളും തമ്മിലുള്ള വിവിധ മത്സരങ്ങൾ ശ്രദ്ധേയമായി. പ്രഥമ സെഷനിൽ മികവാർന്ന ആശയ വിനിമയം മികച്ച സേവനത്തിനു എന്ന വിഷയത്തിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്‌സൺ കെ.എം.സോമൻ ക്ലാസ്സെടുത്തു. ഗ്രൂപ് ഡൈനാമിക്സ് എന്ന വിഷയത്തിൽ കെ.എസ്.ഡബ്ള്യു.എം.പി. സോഷ്യൽ ഡെവലപ്മെൻറ് കൺസൽട്ടൻറ് ടി.എം.ശ്രീജിത്ത് മോഡറേറ്ററായി. ശുചിത്വ സേനാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് എസ്.ഡബ്ള്യു.എം. എൻജിനീയർ വിഷ്ണു സി.ദാമോദർ സമ്മാനങ്ങൾ വിതരണം ചെയ്തു.
നഗരസഭാ സെക്രട്ടറി കെ. മനോജ്‌കുമാർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ടി. അജിത്ത് നന്ദിയും പറഞ്ഞു
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments