സി മുഹമ്മദ് കുഞ്ഞിയുടെ സഞ്ചാര സാഹിത്യം ചരിത്രത്തില്‍ ആഴ്ന്നിറങ്ങി രചിച്ചത്: പി.കെ കുഞ്ഞാലിക്കുട്ടി.
കാഞ്ഞങ്ങാട് : സി മുഹമ്മദ് കുഞ്ഞി ചരിത്രത്തില്‍ ആഴ്ന്നിറങ്ങി സഞ്ചാര സാഹിത്യം രചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സീ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ നടന്ന മുസ്ലിംലീഗ് നേതാവ് സി മുഹമ്മദ് കുഞ്ഞിയെ ആദരിക്കല്‍ ചടങ്ങും അ ദ്ദേഹം രചിച്ച് ഒലീവ് ബുക്ക്‌സ് പുറത്തിറക്കിയ '' ചരിത്രം തേടി ഒരു ലോക സഞ്ചാരം'' എന്ന പുസ്തകം ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അ ദ്ദേഹം. പതിറ്റാണ്ട് കാലത്തെ ബന്ധം സി മുഹമ്മദ് കുഞ്ഞിയുമായി തനിക്കുള്ളതായും കുഞ്ഞാലിക്കുട്ടി കൂട്ടി ചേര്‍ത്തു. ഒരുപാട് രാജ്യങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും സി മുഹമ്മദ് കുഞ്ഞിയെ പൊലെ ഇങ്ങനെ കാര്യങ്ങള്‍ പഠിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുക എന്നത് ചെയ്തിട്ടില്ല. ആ കാര്യത്തില്‍ സി മുഹമ്മദ് കുഞ്ഞി യെ അഭിനന്ദിക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ.ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ബഷീര്‍ ആറങ്ങാടി സ്വാഗതം പറഞ്ഞു. ഹോസ്ദുര്‍ഗ് ബാര്‍ അ സോസി യേഷന്‍ പ്രസിഡന്റ് പി നാരായണന്‍ മുഖ പരിചയം നടത്തി. മുന്‍ പി.എസ്.സി മെംബര്‍ അഡ്വ.പി നാരായണന്‍ പുസ്തക പരിചയം നടത്തി. സീയു ടെ ജീവിത കഥ പറയുന്ന ഡോക്യു മെന്ററി കുറു ക്കോളി മൊയ്തീന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുല്ല, കണ്ണൂര്‍ സര്‍വകശാല മുന്‍ പരീക്ഷ കണ്‍ ട്രോളര്‍ പ്രഫ.പി.കെ ജയരാജന്‍, മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ പി.എ റഷീദ്, ചരിത്രകാരന്‍ ഡോ.സി ബാലന്‍, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളി ക്കോത്ത്, കെ.പി.സി.സി ജന.സെക്രട്ടറി സോണി സേബാസ്റ്റ്യന്‍,
മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ അഡ്വ.എന്‍.എ ഖാലിദ്, വി ഗോപി, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, ആര്‍.എസ്.പി സ് റ്റേറ്റ് മെംബര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ മുഹമ്മദ് ഇബ്രാഹിം പാവൂര്‍, ട്രഷറര്‍ സൂറൂര്‍ മൊയ്തു ഹാജി, സീ സൗഹൃദ വേദി ട്രഷറര്‍ എ ഹമീദ് ഹാജി, ഏ.എം ഫസലുറഹ്മാന്‍, എം.ബി.എം അഷ്‌റഫ്,
സ്വാതന്ത്ര കര്‍ഷക സംഘം ജില്ലാ ജന.സെക്രട്ടറി ഇബ്രാഹിം പാലാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.കെ ആസിഫ്,, എന്നിവര്‍ പ്രസംഗിച്ചു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa






No comments