''വിജ്ഞാനകേരളം'': കാസര്‍കോട് നഗരസഭ തൊഴിൽമേളയിൽ വൻ പങ്കാളിത്തം.*
കാസര്‍കോട് : സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് നഗരസഭ തൊഴിൽമേള '25 നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തി. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ചെയർമാൻ അബ്ബാസ് ബീഗം നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, കൗൺസിലർമാരായ രമേശ് പി, രഞ്ജിത,ഡി ലളിത എം, സിഡിഎസ് ചെയർപേഴ്സൺ, ആയിഷ ഇബ്രാഹിം, വൈസ് ചെയർപേഴ്സൺ ഷക്കീല മജീദ്, നഗരസഭാ സൂപ്രണ്ട് സതീഷ് കുമാർ, കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോഡിനേറ്റർ കിഷോർ കുമാർ, വിജ്ഞാനകേരളം ആർ പി നിഷ മാത്യു, നഗരസഭ വിജ്ഞാനകേരളം ഇന്റേൺ വിഷ്ണു സി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിജ്ഞാനകേരളം ഡിഎംസി രഞ്ജിത്ത് കെ.പി പദ്ധതി വിശദീകരണം നടത്തി, നഗരസഭ സൂപ്രണ്ട് നാരായണനായിക്ക് സ്വാഗതവും എന്‍ യു എൽ എം സിറ്റി മിഷൻ മാനേജർ ബിനീഷ് ജോയ് നന്ദിയും പറഞ്ഞു.
തൊഴിൽമേളയിൽ 30 കമ്പനി പ്രതിനിധികൾ പങ്കെടുത്തു. 189 പേർ ഇന്റർവ്യൂൽ പങ്കെടുത്തു
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa







No comments