നാഷണൽ ഹൈവേ അതോറിറ്റിയുടെ അന്യായ ടോൾ ബൂത്ത് നിർമ്മാണം പ്രതിഷേധാർഹം..
ചൗക്കി : തലപ്പാടിയിലെ ടോൾ ബൂത്തിൽ കാശും നൽകി വെറും 20 കിലോമീറ്റർ ഇടവേളയിൽ വീണ്ടും കാശ് നൽകണമെന്ന നിർബന്ധബുദ്ധി സർക്കാരുകൾ തമ്മിലുള്ള ഒത്തുകളിയാണെന്നും,ടോൾ ബൂത്ത് നിർമ്മാണം വികസനമല്ല,
ശുദ്ധ തെമ്മാടിത്തമാണെന്നും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രവാസി കോൺഗ്രസ് കമ്മിറ്റിയോഗം വിലയിരുത്തി.
പൊതുജനം ഇതിനകം തന്നെ വാഹനത്തിന്‍റെ വിലയിലൂടെയും, പെട്രോളിയത്തിലൂടെയും,റോഡ് ടാക്സിലൂടെയും നികുതികൾ അടച്ച് കഴിഞ്ഞതാണ്. അതിനുപുറമേ വീണ്ടും അതേ റോഡിൽ സഞ്ചരിക്കാനായി ടോൾ അടക്കണമെന്നത് തർക്കമല്ല, സർക്കാരുകളുടെ കബളിപ്പിക്കൽ തന്നെയാണ്.
ടോൾ എന്നത് സ്വകാര്യ കമ്പനിയുടെയും, ഭരണാധികാരികളുടെയും കൂട്ടുകെട്ടിലൂടെ ജനങ്ങളോട് ഈടാക്കുന്ന ‘കള്ളനികുതി’യായി മാറിയിരിക്കുന്നു. ഇത് ജനാധിപത്യത്തിൻ്റെ ആത്മാവിനോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ജനപ്രതിനിധികളും, സാമൂഹ്യ- സാംസ്കാരിക- മാധ്യമ പ്രവർത്തകരും ഉണർന്ന് പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അലി എരിയാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം
പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി അഹ്മദ് ചൗക്കി ഉദ്ഘാടനം ചെയ്തു.
നാരായണൻ നായർ, വേലായുധൻ, ഹനീഫ് ചേരങ്കൈ,ഹമീദ് കാവിൽ, എം.എ.യൂസഫ്, ഇ.എം.ഇസ്മയിൽ, ഹസൈനാർ എൻ.എ., ഗംഗാധരൻ കെ.കെ. പുറം, കെ.ബി. സിദ്ദീഖ്, മുസ്തഫ ബള്ളൂർ, അഷ്റഫ് പുറത്ത് വളപ്പ്, ഗഫൂർ കല്ലങ്കൈ, എൻ.എ. സൈനുദീൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ : നിർമ്മാണത്തിലിരിക്കുന്ന ആരിക്കാടി ടോൾഗേറ്റ്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
.jpg)



No comments