വോട്ട് ഡിലീറ്റ് ചെയ്ത ഗൂഢാലോചനയ്‌ക്കെതിരെ നിയമ പോരാട്ടം വിജയിച്ച് കെ. എം. ഹനീഫ — വോട്ടവകാശം തിരിച്ചുപിടിച്ചു.
കാസർകോട് : നഗരസഭാ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ഭാഗമായി പൊതുപ്രവർത്തകനും തിരുത്തൽ വാദിയുമായ കെ. എം. ഹനീഫയുടെ വോട്ട് ഡിലീറ്റ് ചെയ്യപ്പെട്ടത് വലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാരോപണം ശക്തമാകുന്നു. നിയമ പോരാട്ടത്തിലൂടെ ഹനീഫ തന്റെ വോട്ടവകാശം തിരിച്ചുപിടിച്ചിരിക്കുകയാണ്.
മുൻ നഗരസഭ ചെയർമാനായ അഡ്വ. മുനീർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കെ. എം. ഹനീഫയുടെ രാഷ്ട്രീയ മുന്നേറ്റം പലർക്കും അസ്വസ്ഥതയുണ്ടാക്കിയതായി ആരോപണമുണ്ട്.
തിരുത്തൽ പ്രസ്ഥാനത്തിന്റെ മുഖമായി വീണ്ടും മത്സരിക്കാനിടയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന്, ഹനീഫയെയും അദ്ദേഹത്തോട് ബന്ധപ്പെട്ട ചിലരെയും വോട്ടർ പട്ടികയിൽ നിന്ന് ആസൂത്രിതമായി ഒഴിവാക്കാനുള്ള ശ്രമം നടന്നതായി ആരോപണം. എന്നാൽ ശക്തമായ നിയമനടപടികളിലൂടെ ഹനീഫയും അനുയായികളും അവരുടെ വോട്ടവകാശം തിരിച്ചുപിടിക്കാൻ വിജയിച്ചു.
നഗരസഭാ രാഷ്ട്രീയത്തിൽ നീതി നിലനിർത്തിയെന്ന നിലയിൽ ഹനീഫയുടെ നിയമവിജയം ഇപ്പോൾ വ്യാപകമായ ചർച്ചയാകുകയാണ്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments