പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി പരിഷ്കരണം:ആശങ്കകളകറ്റണം പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണം.
തിരൂര്‍ : പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച ചട്ട ഭേദഗതികളിലെ ആശങ്കളകറ്റണമെന്നും പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് ഫോറം എതിരല്ല. എന്നാല്‍ പദ്ധതിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകാവുന്ന ചില നിര്‍ദ്ദേശങ്ങളും അതില്‍ കടന്നുകൂടിയതായി തോന്നുന്നതിനാല്‍ മുതിര്‍ന്നവരും നിലവില്‍ സര്‍വ്വീസിലുള്ളവരുമായ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഇതേക്കുറിച്ചുള്ള ആശങ്കകളകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ നാലുവര്‍ഷമായി പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തിട്ടില്ല. അഞ്ചരക്കോടി രൂപയാണ് ഈ ഇനത്തില്‍ കുടിശ്ശികയുള്ളത്. ആയത് ഉടന്‍ വിതരണം നല്‍കണം-യോഗം ആവശ്യപ്പെട്ടു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് അലക്സാണ്ടര്‍ സാം ആദ്ധ്യക്ഷ്യം വഹിച്ചു. ജന സെക്രട്ടറി കെ പി വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരികളായ ഡോ. നടുവട്ടം സത്യശീലന്‍, എ മാധവന്‍ എന്നിവരെ മലപ്പുറം ജില്ലാ പ്രസിഡന്‍റ് വീക്ഷണം മുഹമ്മദും, ദേശീയ ജന. സെക്രട്ടറിയി തെരഞ്ഞടുക്കപ്പെട്ട എന്‍ പി ചെക്കൂട്ടിയെ മലപ്പുറം ജില്ലാ സെക്രട്ടറി എന്‍ വി മുഹമ്മദ് അലിയും ബൊക്കെ നല്‍കി ആദരിച്ചു. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന ജന. സെക്രട്ടറി സുരേഷ് എടപ്പാള്‍, സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫെഡറേഷന്‍ ഇന്ത്യ ദേശീയ ജന. സെക്രട്ടറി എന്‍ പി ചെക്കൂട്ടി, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹരിദാസന്‍ പാലയില്‍, ഡോ. നടുവട്ടം സത്യശീലന്‍, എ മാധവന്‍, സി കെ ഹസന്‍ കോയ, എസ് സുധീശന്‍, തേക്കിന്‍ കാട് ജോസഫ്, ഹക്കീം നാട്ടാശ്ശേരി, എം സുധീന്ദ്രകുമാര്‍, ജോയ് എം മണ്ണൂര്‍, ടി വി ചന്ദ്രശേഖരന്‍, എം സുധീന്ദ്രകുമാര്‍, തോമസ് ഗ്രിഗറി, ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, പി ഗോപി, കരിയം രവി, പി ഒ തങ്കച്ചന്‍, എം എ മജീദ്, പി സി സതീശ്, എം കെ ബാലഗോപാലന്‍, ഫ്രാങ്കോ ലൂയിസ്, സി അബ്ദുറഹിമാന്‍, പട്ടത്താനം ശ്രീകണ്ഠന്‍, എം ബിലീന, ജെ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാദ്ധ്യമ പെന്‍ഷന്‍ പരിഷ്കരണ കരട് പദ്ധതി പഠിച്ച് സര്‍ക്കാറിനുമുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഹരിദാസന്‍ പാലയില്‍, ഹക്കീം നാട്ടാശ്ശേരി, ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, ഫ്രാങ്കോ ലൂയിസ്, ജെ അജിത് കുമാര്‍ എന്നവരടങ്ങിയ സമിതിയെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പി ബാലകൃഷ്ണന്‍ സ്വാഗതവും, സംഘാടക സമിതി കണ്‍വീനര്‍ കെ പി ഒ റഹ്മത്തുള്ള നന്ദിയും പറഞ്ഞു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments