നിർമ്മാണ കമ്പനിയുടെ "ചെപ്പടിവിദ്യ''യിൽ നടപ്പാതയിലെ ഇന്റർലോക്കുകൾ ഇളകി തുടങ്ങി."തട്ടി ക്കൂട്ട്''പരിപാടിയെന്ന് നാട്ടുകാർ.
മൊഗ്രാൽ : ദേശീയപാത 66ൽ തലപ്പാടി-ചെങ്കള റീച്ചിലെ നടപ്പാത നിർമ്മാണങ്ങൾക്കെതിരെ വ്യാപകമായ പരാതി ഉയരുന്നു.ദേശീയപാത നിർമ്മാണം പൂർത്തിയാക്കുകയും നടപ്പാതകളുടെ ജോലികൾ നടന്നു വരികയും ചെയ്യുമ്പോൾ "തട്ടിക്കൂട്ടി''ഉണ്ടാക്കുന്ന ചെപ്പടിവിദ്യകൾ മൂലം നടപ്പാതയിലെ ഇന്റർലോക്കുകൾ ഇളകി തുടങ്ങിയതാണ് കാൽനടയാത്രക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.
മൊഗ്രാൽ ലീഗ് ഓഫീസ് പരിസരത്താണ് ഇത്തരത്തിൽ ഇന്റർലോക്കുകൾ ഇളകി നടപ്പാതയുടെ തകർച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് നിർമ്മിച്ചതാണ് നടപ്പാത. മണ്ണുകൾ ഇളക്കി ഇന്റർലോക്കുകൾ പാകാതെ "ഒപ്പിക്കലിൽ'' നിർമ്മിച്ച നടപ്പാതകളാണ് തകർച്ചയെ നേരിടുന്നത്. ഇത്തരത്തിൽ "തട്ടിക്കൂട്ടി'' നടപ്പാത നിർമ്മിച്ചുവെന്ന് വരുത്തി തീർക്കുകയായിരുന്നു അധികൃതരെന്നാണ് ആക്ഷേപം ഉയരുന്നത്.
നടപ്പാതകൾ പലസ്ഥലങ്ങളിലും സമയം ലാഭിക്കാനും, ജോലി വേഗത്തിലാക്കാനും നിർമ്മാണ കമ്പനി അധികൃതർ അശാസ്ത്രീയമായാണ് നിർമ്മിച്ചതെന്ന പരാതി നേരത്തെ തന്നെയുണ്ട്. നടപ്പാതയുടെ കാര്യത്തിൽ സുപ്രീംകോടതി പോലും ഇടപെടൽ നടത്തിയ സാഹചര്യത്തിൽ നട പ്പാത നിർമ്മാണം കാര്യക്ഷമമായി നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം.മൊഗ്രാലിലെ നടപ്പാതയുടെ തകർച്ച അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കാൽനടയാത്രക്കാരുടെ തീരുമാനം.
ഫോട്ടോ:ചെപ്പടി വിദ്യയിൽ നിർമ്മിച്ച നടപ്പാത മൊഗ്രാൽ ലീഗ് ഓഫീസിന് സമീപം തകർന്ന നിലയിൽ.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




 
 
 
 
 
 
 
 
 
 
No comments