Breaking News

വെട്ടം പഞ്ചായത്തിലെ തെരുവ് വിളക്ക് സ്ഥാപിച്ചതിലെ അഴിമതി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു : മുസ്ലിം ലീഗ്


തിരൂർ : വെട്ടം ഗ്രാമ പഞ്ചായത്തിൻ്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രൊജക്ട് നമ്പർ 295/25 തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്ന പദ്ധതിയിലേക്ക് 10 ലക്ഷം രൂപ നീക്കി വെയ്ക്കുകയും ഇ.ടെണ്ടർ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇ. ടെണ്ടറിൽ ഏഴ് കമ്പനികൾ പങ്കെടുക്കുകയും മൂന്ന് കമ്പനികൾ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


ശ്രീ പൈലി കെ.വി കുറിഞ്ഞിക്കൽ പട്ടിമറ്റം, എറണാംകുളം (749 രൂപ ഒരു LED ബൾബ് )

ഓട്ടോ മെക്കാനിക്ക 5/237 പച്ചാട്ടിരി ( 810രൂപ ഒരു LED ബൾബ് )

എക്സ് മെട്രിക്സ് ടെക്നോളജി PVT LTD 

വൈക്കുണ്ടം, വട്ടിയൂർ കാവ് (825 രൂപ ഒരു LED ബൾബ് )


ഒന്നാമത്തെയും മൂന്നാമത്തെയും കമ്പനികൾക്ക് പ്രവർത്തി പരിചയമുണ്ടായിട്ടും ഐ.ഐസ്. ഐ മുദ്ര ഉണ്ടായിട്ടും പരിഗണിക്കാതെ രണ്ടാമത്തെ കമ്പനിയായ ഓട്ടോ മെക്കാനിക്ക എന്ന കമ്പനിക്ക് കൊടുക്കുകയാണുണ്ടായത്.


തെരുവ് വിളക്ക് സ്ഥാപിക്കലുമായി യാതൊരു ബന്ധവുമില്ലാത്ത ഈ കമ്പനി വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരിയുടെ ഭാര്യ  ജസീറ നെല്ലാഞ്ചേരി വാക്കാട് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്.


സ്ട്രീറ്റ് ലൈറ്റുകൾ വെച്ച സ്ഥലങ്ങളിൽ പകുതിയിലധികം ബൾബുകൾ കത്തുന ന്നുമില്ല.


വാർത്താ സമ്മേളനത്തിൽ

പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ പി.സിദ്ധീഖ്,യു.പി ഖമറു മാസ്റ്റർ, വാക്കയിൽ അലിക്കുട്ടി, വെട്ടം ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ. സൈനുദ്ധീൻ എന്നിവർ പങ്കെടുത്തു.





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments