വെറ്ററൻസ് അത് ലറ്റിക് മീറ്റിൽ മൂന്ന് മെഡലുകളുമായീ കാസർഗോഡ് അഗ്നിരക്ഷാസേനയിലെ ഹോം ഗാർഡ്. എൻ. പി. രാകേഷ്.
കാസർഗോഡ്. കായിക മികവുകളെ തേച്ച് മിനുക്കാൻ അവസരം ലഭിച്ചപ്പോൾ മൂന്നു മെഡലുകൾ സ്വന്തം മാക്കി ചിറ്റാരിക്കാൽ നെല്ലോംപുഴയിലെ എൻ.പി.രാകേഷ് . ഇപ്പോൾ കാസർഗോഡ് അഗ്നിരക്ഷാസേനയിൽ ഹോം ഗാർഡായി ജോലി നോക്കി വരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന 45-ാം മത് വെറ്ററൻസ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മിന്നും വിജയം നേടിയത്. ഹൈജംബ്, ജാവലിൻ ത്രോ ഇനങ്ങളിൽ സ്വർണ്ണവും, 100 മിറ്ററിൽ വെള്ളി മെഡലും നേടി. ദേശീയ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.ആർമിയിൽ 17 വർഷക്കാലം ജോലി നോക്കി പിരിഞ്ഞതിനു ശേഷമാണ് കാസർഗോഡ് അഗ്നിശമന രക്ഷാസേനയിൽ ഹോം ഗാർഡായി നിയമനം ലഭിച്ചത്. വോളി ബോൾ, ബോക്സിംഗ്, ചിത്രരചന എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാര്യ. ഗാർഗി മക്കൾ ദേവിക, ദേവദർശ്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments