*ബിഎസ്എൻഎൽ രജത ജൂബിലി ആഘോഷം* *സ്വയം പര്യാപ്തതയുടെ ചരിത്രം എഴുതിയ കാൽനൂറ്റാണ്ട്*
തീരുർ : ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ ചരിത്രം ഏകദേശം 174 വർഷം പിന്നിടുമ്പോൾ രാജ്യം ഇന്ന് കാണുന്ന വികസന മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ബിഎസ്എൻഎൽ 2025 ഒക്ടോബർ ഒന്നിന് രജത ജൂബിലി പിന്നിടുന്നു. ഈ വേളയിൽ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 4G/5G സേവനങ്ങൾ കേരളത്തിൽ ഉടനീളം ആരംഭിച്ചു കഴിഞ്ഞു. ബിഎസ്എൻഎൽ 5G സേവനം അടുത്തവർഷം ആദ്യം ആരംഭിക്കും.
കൂടാതെ ഭാരത് ഉദ്യമി പദ്ധതിയിലൂടെ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ അതിവേഗ അതിസുരക്ഷാ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ ബി എസ് എൻ എൽ വഴി നൽകി വരുന്നു.ഈ ഫൈബർ ഇന്റർനെറ്റ് കണക്ഷനിലൂടെ IFTV ടിവി ചാനലുകളും ഇന്ത്യയിൽ എവിടെയും 24 മണിക്കൂർ സൗജന്യമായി വിളിക്കാനുള്ള ടെലിഫോൺ കണക്ഷനും സൗജന്യമായി ലഭിക്കുന്നു.
ഈ രജത ജൂബിലിയുടെ ഭാഗമായി ജില്ലയിലെ പല ഭാഗങ്ങളിലായി വിവിധ ഇനം പരിപാടികൾ ബിഎസ്എൻഎൽ സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനോടനുബന്ധിച്ച് തിരൂർ ബിഎസ്എൻഎൽ നേതൃത്വത്തിൽ ഒക്ടോബർ 24ന് ബൈക്ക് റാലിയും ഒക്ടോബർ 25ന് കുട്ടികൾക്കായി ചെസ്സ് ടൂർണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്. ചെസ്സ് ടൂർണമെൻറ് തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജിൽ വെച്ച് ബഹുമാനപ്പെട്ട സ്പോർട്സ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നതാണ്. വാർത്താ സമ്മേളനത്തിൽ SDE രാഗേഷ് പുതുക്കനാട്ടിൽ, SDE സുബൈർ,JE പ്രദീപ് കെ എസ്, ജൂനിയർ ടെലികോം ഓഫീസർമാരായ ബിനി ചാക്കോ, രമ്യ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.ചെസ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്-9486101127
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments