പിണറായി സർക്കാർ കർഷകരെ എഴുതി തള്ളുന്നു: കുറുക്കോളി മൊയ്തീൻ.
കാസർകോട് : കേരളത്തിലെ കർഷകർക്ക് അവകാശപ്പെട്ട പല ആനുകൂല്യങ്ങളും നൽകാതെ പിണറായി സർക്കാർ കർഷകരെ എഴുതി തള്ളുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കർഷക വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കർഷകരുടെ സ്ഥിതി വളരെ ദയനീയമാണ്. കർഷകർക്ക് വലിയ വാഗ്ദാനം നൽകിയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അധികാരത്തിൽ വന്നത്. എന്നാൽ കർഷകരുടെ ജീവിത വരുമാനം വർദ്ധിപ്പിക്കാൻ ഇരു സർക്കാറുകൾക്കും സാധിച്ചിട്ടില്ല. കർഷകരെ പോലെ ദുരിതമനുഭവിക്കുന്ന വിഭാഗമില്ലെന്ന് കുറുക്കോളി മൊയ്തീൻ കൂട്ടിച്ചേർത്തു.
മഴ കാരണം മഹാളി രോഗം ബാധിച്ച് വിള നശിച്ച നാൽപതിനായിരത്തോളം കവുങ്ങ് കർഷകർക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക, നെല്ല് സംഭരണത്തിനായുള്ള സത്യവാങ്മൂലം സമർപ്പിക്കണമെന്ന പുതിയ വ്യവസ്ഥ പിൻവലിക്കുക, നെല്ല് കൊയ്തുമുറിച്ച ഉടൻ തന്നെ സംഭരിക്കുകയും സംഭരണ വില നൽകുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുകയും ചെയ്യുക, നാളികേരത്തിന്റെയും റബ്ബറിന്റെയും വിലവീഴ്ച്ചയെ തുടർന്ന് സംഭരണ വില ഉയർത്തുകയും നാളികേര-റബ്ബർ സംഭരണം പുനരാരംഭിക്കുകയും ചെയ്യുക, കർഷക ക്ഷേമ ബോർഡ് പ്രാവർത്തികമാക്കുക, രാജ്യാന്തര കരാറുകളുടെ ഫലമായി കാർഷിക മേഖലയിലുണ്ടായ തകർച്ചയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് ഇ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കർ, സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെർക്കള, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദ് കുഞ്ഞി, സി.എ അബ്ദുള്ള കുഞ്ഞി ഹാജി, എ.കെ ജലീൽ, ഹമീദ് മച്ചമ്പാടി, ഇ.ആർ ഹമീദ്, അബ്ബാസ് ബന്താട്, ബഷീർ പള്ളങ്കോട്, എം.എസ് ഷുക്കൂർ, സമീർ തൃക്കരിപ്പൂർ, അബൂബക്കർ ഹാജി കാഞ്ഞങ്ങാട്, എ. ഹമീദ് ഹാജി, മൂസ ബി. ചെർക്കള, എ. അഹമ്മദ് ഹാജി, മുഹമ്മദ് ഹാജി വെൽക്കം, എ.പി ഹസൈനാർ, കെ.എം കുട്ടി ഹാജി, ഖദീജ ഹമീദ്, ഖലീൽ മരിക്കെ, താജുദ്ദീൻ ചെമ്പിരിക്ക, ഇഖ്ബാൽ കിന്നിംഗാർ, കെ.എം ബഷീർ, ജലീൽ എരുതുംകടവ്, അബ്ദുൽ റഹ്‌മാൻ ഖാസി, എം.എ.എച്ച് മഹ്‌മൂദ് ഹാജി, നാസർ ചെർക്കളം, ബദറുദ്ദീൻ മാസ്റ്റർ, ഖാദർ ബദ്‌രിയ, മുനീർ പൊടിപ്പള്ളം, സിദ്ദീഖ് കണ്ഡിഗെ, എം. അബ്ദുല്ല മുഗു, ഷക്കീല മജീദ്, അഹമ്മദ് ഹാജി കോളിയടുക്കം, ബി.എം.എ ഖാദർ, എ. അബൂബക്കർ, ഖാദർ പാലോത്ത്, നൈമുന്നിസ, കുഞ്ഞാമി, മുഹമ്മദ് മാസ്റ്റർ, സൈനുദ്ധീൻ, ഐഡിയൽ മുഹമ്മദ്, റഹീം നെല്ലിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments