ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പി.ഡി.പി മത്സര രംഗത്തേക്ക്.
കാസര്‍കോട് : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും പി.ഡി.പി മത്സര രംഗത്തിറങ്ങുവാൻ തീരുമാനിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ 10 വാർഡുകളിലും
ബദിയടുക്ക പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകളിലും, കുമ്പഡാജെ പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളിലും, ദേലംമ്പാടി പഞ്ചായത്തില്‍ നാല് വാര്‍ഡുകളിലും, കുമ്പള പഞ്ചായത്തില്‍ ആറ് വാര്‍ഡുകളിലും, മംഗല്‍പാടി പഞ്ചായത്തില്‍ പതിനൊന്ന് വാര്‍ഡുകളിലും, മുളിയാർ പഞ്ചായത്തിലെ 3 വാർഡുകളിലും, പള്ളിക്കര പഞ്ചായത്തിലെ 4 വാർഡുകളിലും, ചെമ്മനാട് പഞ്ചായത്തിൽ 3 വാർഡുകളിലും
അജാനൂർ പഞ്ചായത്തിലെ 2 വാർഡുകളിലും . കാസർഗോഡ് മുൻസിപ്പാലിറ്റി 2 ഡിവിഷനുകളിലും, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ 1 ഡിവിഷനിലും,
ഒപ്പംജില്ലാ പഞ്ചായത്തിലെ 6 ഡിവിഷനുകളിലും
മഞ്ചേശ്വരം, കാസർഗോഡ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളിലെ 11 ഡിവിഷനുകളിലേക്കും ഒന്നാം ഘട്ട സ്ഥാനാർത്ഥി ലിസ്റ്റ് പാർട്ടി സംസ്ഥാന തിരഞ്ഞടുപ്പ് സമിതിക്ക് 29-ാം തീയതി സമർപ്പിക്കും. ജില്ലാ ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ബഷീര്‍ അഹമ്മദ് മുഖ്യ രക്ഷാധികാരി, റഷീദ് മുട്ടുംന്തല രക്ഷാധികാരി, അജിത് കുമാര്‍ ആസാദ് ചെയര്‍മാന്‍, യൂനുസ് തളങ്കര ജനറല്‍ കണ്‍വീനര്‍, ഇസ്മായില്‍ ആരിക്കാടി ട്രഷറര്‍, ഷാഫി ഹാജി അഡൂര്‍, അബ്ദുല്ല ബദിയടുക്ക വൈസ് ചെയര്‍മാര്‍, ജാസി പൊസോട്ട്, ഹസൈനാര്‍ മുട്ടുംന്തല ജോയിന്‍റ് കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു. യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ ആസാദ്, എസ്.എം അഹമ്മദ് ബഷീര്‍, അബ്ദുല്ല ബദിയടുക ഇസ്മായില്‍ ആരിക്കാടി, മുഹമ്മദ് ആലംപാടി, അബ്ദുല്ല ഊജ്ജംതോടി, സി.കെ കരീം, റഫീഖ് മഞ്ചേശ്വരം, സി.എ അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, ഉബൈദ് മുട്ടുംന്തല, ഹസൈനാര്‍ മുട്ടുംന്തല എന്നിവര്‍ സംസാരിച്ചു. ഷാഫി ഹാജി അഡൂര്‍ സ്വാഗതവും, ജാസി പൊസോട്ട് നന്ദിയും പറഞ്ഞു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments