രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിമർശിച്ച് ഡിവൈഎസ്പി, ആചാര ലംഘനം നടന്നെന്ന് വാട്സാപ് സ്റ്റാറ്റസ്.
പാലക്കാട് : രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ചു ഡിവൈഎസ്പിയുടെ വാട്സാപ് സ്റ്റാറ്റസ്. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ് കുമാറാണ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും സ്റ്റാറ്റസിലുണ്ട്.
ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും വാഹനത്തിൽ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോൺഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കിൽ എന്താകും പുകിൽ. അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിലുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറയുന്നു.
വിവാദമായതിന് പിന്നാലെ ഡിവൈഎസ്പി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments