വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി വേണം കെഎസ്എസ്പിഎ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവൈകല്യംമൂലം നിത്യോപയോഗ സാധനങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വിലകൾ ദിനംപ്രതിയെന്നോണം കുത്തനേ കൂടിക്കൊണ്ടിരിക്കുന്നതുമൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് കെ.എസ്.എസ്.പി.എ മുളിയാർ മണ്ഡലം വാർഷികസമ്മേളനം ആരോപിച്ചു.
വിലക്കയറ്റം നിയന്ത്രിക്കാൻ സത്വര നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പെൻഷൻ പരിഷ്ക്കരണ നടപടികൾ .ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കുക, മെഡിസെപ്പ് പ്രീമിയം വർധനവിനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
മണ്ഡലം പ്രസിഡണ്ട് പി. തമ്പാൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻകരിച്ചേരി ഉദ്ഘാടനം ചെയ്തു.
സി. അശോകൻ മാസ്റ്റർ, വി.ദാമോദരൻ, കെ.വി.വിജയൻ, എം.ഗീത ടീച്ചർ, പി.കുഞ്ഞിക്കണ്ണൻ നായർ, പി.ജി.രാധ, എം.ജയചന്ദ്രൻമാസ്റ്റർ, എൻ.ഗംഗാധരൻ മാസ്റ്റർതുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.ശശിധരൻ സ്വാഗതവും, ട്രഷറർ കെ.ജനാർദ്ദനൻ നന്ദിയും പറഞ്ഞു.പുതുതായി സംഘടനയിൽ ചേർന്ന ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ഹരികുമാറിന് സമ്മേളനത്തിൽ വരവേൽപ് നൽകി.
പുതിയ ഭാരവാഹികളായി തമ്പാൻ.പി.(പ്രസിഡണ്ട്) പി.കുഞ്ഞിക്കണ്ണൻ നായർ (വൈസ് പ്രസിഡണ്ട് ) ശശിധരൻ.കെ.( സെക്രട്ടറി) രാധ.പി.ജി. (ജോയിന്റ് സെക്രട്ടറി) ജനാർദ്ദനൻ.കെ.(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
ഫോട്ടോ : കെഎസ്എസ്പിഎ മുളിയാർ മണ്ഡലംസമ്മേളനംജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻകരിച്ചേരി ഉദ്ഘാടനം ചെയ്തു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments