പത്താമുദയത്തിന്റെ ഭാഗമായി കാഞ്ഞിരമരചോട്ടില്‍ കാലിച്ചാനൂട്ട് നടത്തി.
ഉദുമ : കാസര്‍കോട് ജില്ലയില്‍ പത്താമുദയത്തിന്റെ ഭാഗമായി നടത്തിവരുന്ന കാലിച്ചാനൂട്ട് ഇത്തവണയും ആചാര അനുഷ്ഠാനങ്ങളോടെ നടന്നു. പൂര്‍ണ്ണ സുര്യന്‍ ഭൂമിയില്‍ ദൃഷ്ടി നല്‍ക്കുന്ന ദിവസമാണ് വടക്കേ മലബാറുകാരുടെ പത്താമുദയം. കാര്‍ഷിക അഭിവൃദ്ധിയും കന്നുകാലി സമ്പത്ത് വര്‍ദ്ധനയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയാണ് പത്താമുദയനാളില്‍ നാടെങ്ങും കാലിച്ചാനൂട്ട് നടത്തുന്നത്. കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ തെയ്യം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്‍ത്തലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ കാലിച്ചാന്‍ ദൈവത്തെ ആരാധിക്കുന്നത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം. പണ്ടുകാലങ്ങളില്‍ കന്നുകാലികളുടെ രക്ഷിക്കായി അതിദേവനായ കാലിച്ചേകവ സങ്കല്പത്തില്‍ കാഞ്ഞിരമരചോട്ടില്‍ തുടങ്ങിയ ആരാധനയാണ് കാലിച്ചാനൂട്ട്. ആദ്യം കുരുത്തോലയും കാഞ്ഞിരത്തിനിലയും കൊണ്ട് കാവ് അലങ്കരിക്കും. ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന കുത്തരി, തേങ്ങ, പാല് എന്ന് ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേകതരം പാല്‍ചോര്‍ നിവേദിക്കുന്ന ചടങ്ങ് ആണിത്. മണിയാണി സമുദായത്തിലെ അംഗങ്ങളാണ് ഇതിന് കാര്‍മ്മികത്വം വഹിക്കുന്നത്. കാവിനുള്ളില്‍ വച്ചുണ്ടാക്കുന്ന നിവേദ്യം കാലിച്ചാനൂട്ട് നടത്തി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. കന്നുകാലികളെ കാണാതെ വന്നാല്‍ കാലിച്ചാന്‍മരത്തിന്റെ കീഴില്‍ പായസവും മറ്റും നിവേദിക്കുന്ന പതിവും ഉണ്ട്. കന്ന്കാലികളുടെ രക്ഷകനായ ദേവതയാണ് കാലിച്ചേകവന്‍. ആ ദേവതയെ തൃപ്തിപ്പെടുത്തുകയെന്നതാണ് കാലിച്ചാനൂട്ടിന്റെ ലക്ഷ്യം.
ഫോട്ടോ: ഉദുമ ഉദയമംഗലം ചെരിപ്പാടി വട്ടക്കാവ് കാലിച്ചാന്‍ ദേവസ്ഥാനത്ത് നടന്ന കാലിച്ചാനൂട്ട്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments