കൈക്കമ്പ ജംഗ്ഷനിൽ പ്രൈവറ്റ് ബസുകൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.
മംഗൽപാടി : കൈക്കമ്പ–ബായാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ കൈക്കമ്പ ജംഗ്ഷനിൽ നിർത്തുന്നത് മൂലം പ്രതിദിനം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. സമയക്രമം പാലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബസുകൾ മിനിറ്റുകളോളം നാഷണൽ ഹൈവേയിൽ ചേരുന്ന വഴിയിലായി നിർത്തുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം.
ജംഗ്ഷനിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെയുള്ള ഇരുവശങ്ങളിലുമായി പുതിയ ബസ് സ്റ്റാൻഡുകൾ നിലവിലുണ്ടെങ്കിലും, ഡ്രൈവർമാർ അവിടെ നിർത്താതെ ജംഗ്ഷനിലേയ്ക്കാണ് ബസുകൾ നിർത്തുന്നത്. ഇതുമൂലം രോഗികളുമായി പോകുന്ന ആംബുലൻസ് ഉൾപ്പെടെ ഇരുവശങ്ങളിലെയും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ട് വലിയ ബുദ്ധിമുട്ട് നേരിടുന്നു.
പ്രദേശവാസികളുടെ ആവർത്തിച്ച പരാതികൾക്കും ശേഷവും അധികൃതർ ഇതിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.
ഇതിനെതിരെ യൂത്ത് കോൺഗ്രസ് മംഗൽപാടി മണ്ഡലം കമ്മിറ്റി ആർടിഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. നടപടി സ്വീകരിക്കാതിരുന്നാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് മലന്തൂർ അറിയിച്ചു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments