Breaking News

കൂടെയുണ്ടാവും എന്നത് വെറും വാക്കുകളല്ല,ജനകീയ വിഷയങ്ങളിൽഹെൽപ്പ് ഡെസ്ക്കുമായി17-ാം വാർഡ് മുസ്ലിം ലീഗും മെമ്പറും

മൊഗ്രാൽ പുത്തൂർ :  ജനകീയ വിഷയങ്ങളിലും വികസന തുടർച്ചക്കും ജനക്ഷേമ പ്രവർത്തനങ്ങളിലും തുടർന്നും കൂടെയുണ്ടാകും എന്ന് വോട്ടർമാർക്ക് ഉറപ്പ് കൊടുത്താണ് 17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും യു ഡി എഫ് സ്ഥാനാർത്ഥിയായ മാഷിദ മുഹമ്മദും വാർഡിൽ വോട്ടഭ്യർത്ഥിച്ചത്.നാട്ടുകാർ ഒന്നടങ്കം അത് ഏറ്റെടുക്കുകയും ചെയ്തു.916 പേർ വോട്ട് ചെയ്തപ്പോൾ അതിൽ 711 വോട്ടുകൾ മാഷിദക്കായിരുന്നു. 633 വോട്ടിൻ്റെ ഭൂരിപക്ഷം നേടി പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു മാഷിദയുടെ വിജയം.എസ് ഐ ആർ ൽ ജനങ്ങളുടെ ആശങ്കയകറ്റാൻ കൂടെ നിന്നു. ഇപ്പോൾ ജനകീയ വിഷയങ്ങളിൽ 17-ാം വാർഡ് ലീഗ് കമ്മിറ്റിയും മെമ്പർ മാഷിദ മുഹമ്മദും ലീഗ് ഓഫീസിൽ ഹെൽപ്പ് ഡെസ്ക്ക് സംഘടിപ്പിക്കുകയാണ്.ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐ ഡി, സ്ത്രീ സുരക്ഷാ പദ്ധതി മൂലം പിങ്ക്, മഞ്ഞ കാർഡിൽ ഉൾപ്പെട്ട അർഹരായ സ്ത്രീകൾക്ക് പെൻഷൻ കിട്ടുന്നതിന്, വിധവ പെൻഷൻ വാങ്ങുന്നവർക്ക് തുടർന്നു പെൻഷൻ കിട്ടുന്നതിനായി പുനർ വിവാഹം കഴിച്ചിറ്റ എന്ന സാക്ഷ്യ പത്രം ലഭിക്കുന്നതിനുള്ള സഹായം നൽകുക തുടങ്ങിയവയ്ക്കുള്ള ഹെൽപ്പ് ഡെസ്ക്കാണ് നടത്തി വരുന്നത്.കെ ബി അഷ്റഫ്, സി പി അബ്ദുല്ല, മാഹിൻ കുന്നിൽ, ഹംസ പുത്തൂർ, മാഷിദ മുഹമ്മദ്, മുന്ന,നൗഫൽ പുത്തൂർ, എം എ നജീബ്, ഷെഫീക്ക് പി ബീസ്, ഇർഫാൻ, അഫ്റാസ്, അർഷാദ് അറഫാത്ത്, മുഹമ്മദ് മൂല, സമീർ ദുബൈ, ഷാഫി കച്ചായി, പി എച്ച് ജവാദ്, ഹസ്സൻ, മുത്തലിബ്, മഹമ്മൂദ്, ബാപ്പുട്ടി, കെ ബി ഷാഫി, അത്തു, ആഷി അറഫാത്ത്, ഹനീഫ്, അബ്ദുല്ല, ഹമീദ്, മൊയ്തീൻ, തുടങ്ങിയവർ നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments