Breaking News

*ആഘോഷങ്ങൾ മനുഷ്യ സൗഹാർദ്ദത്തിന്റെയും നാടിന്റെ സ്നേഹത്തിനും സന്തോഷങ്ങൾക്കും ഉള്ളതാകട്ടെ*

ഓരോ മതവിശ്വാസികളുടെ ആഘോഷങ്ങൾ നമ്മുടെ മുമ്പിൽ വരുമ്പോൾ മനുഷ്യർ തമ്മിൽ കൂടുതൽ ബന്ധം സ്ഥാപിക്കാനും മനുഷ്യസൗഹാർദ്ദം നാടിന്റെ സമാധാനം സന്തോഷം കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാൻ നമുക്ക് സാധിക്കണം അതാവട്ടെ നമ്മുടെ ഓരോ ആഘോഷങ്ങൾ! നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക! അയൽ വീട്ടിൽ പട്ടിണി കിടക്കുമ്പോൾ നീ വയറു നിറയെ ഭക്ഷണം കഴിക്കരുതെന്ന്  പഠിപ്പിച്ച മത ഗ്രന്ഥങ്ങൾ അവിടെ മതമോ ജാതിയോ പറഞ്ഞായിരുന്നില്ല ഓർമ്മപ്പെടുത്തിയത് മനുഷ്യൻ എന്ന വാക്ക് മാത്രം ! എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യസൗഹാർദ്ദവും സമാധാനവും സന്തോഷവുമാണ് ജനങ്ങളെ ഓർമപ്പെടുത്തുന്നത്! ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച്  യാത്രാദുരിതം അനുഭവിക്കുന്ന മലയാളികളുടെ പ്രയാസങ്ങൾ അധികൃതർ ഗൗരവത്തിൽ കാണണം മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം നിലവിൽ ഓടുന്ന ട്രെയിനുകൾക്ക് കൂടുതൽ സ്ലീപ്പർ  കോച്ചുകളും ജനൽ കമ്പാർട്ട്മെന്റുകളും അനുവദിക്കണം സ്കൂൾ അവധിക്കാലമായതോടെ  ഇന്നലെ മുതൽ  ട്രെയിനുകളിൽ തിരക്കുകൾ അനുഭവിക്കുന്നു ആഘോഷങ്ങൾ പ്രമാണിച്ച്  കുമ്പളയിലും മഞ്ചേശ്വരതും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം  ജനപ്രതിനിധികൾ അധികൃതരിൽ സമ്മർദ്ദം ചെലുത്തണം! ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം അവധിക്കാലം ആഘോഷിക്കുന്ന വിദ്യാർത്ഥികളുടെ  സുരക്ഷ ഉറപ്പുവരുത്തണം നാളെ ക്രിസ്തുമസ് ആഘോഷിക്കുന്ന എല്ലാ വിശ്വാസികൾക്കും സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകൾ നേരുന്നു!
         മൂസ അട്ക 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments