*പാഠപുസ്തകങ്ങളിൽ ഇനി എഐ: മൂന്നാം ക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ*
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയം (NEP 2020) പ്രകാരം സ്കൂൾ വിദ്യാഭ്യാസത്തിൽ നിർബുദ്ധിയെക്കുറിച്ചുള്ള പാഠങ്ങൾ സമഗ്രമായി ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാൻ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ആർ.ടി) പ്രത്യേക സമിതിയെ നിയോഗിച്ചു.
2026-27 അധ്യയന വർഷം മുതൽ മൂന്നാം ക്ലാസ് മുതൽ എല്ലാ സ്കൂളുകളിലും എഐ വിദ്യാഭ്യാസം തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിർബന്ധിത വിഷയം: സിബിഎസ്ഇ ഇതിനകം തന്നെ 3-12 വരെയുള്ള ക്ലാസ്സുകൾക്കായി എഐ, കമ്പ്യൂട്ടേഷണൽ തിങ്കിങ് എന്നിവയിലൂന്നിയ കരട് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസ്സുകളിൽ എഐ നിർബന്ധിത വിഷയമായിരിക്കും.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം: ആറാം ക്ലാസ്സിലെ വൊക്കേഷണൽ പാഠപുസ്തകങ്ങളിൽ ആനിമേഷൻ, ഗെയ്മിങ് എന്നിവയുമായി ബന്ധപ്പെട്ട എഐ പ്രോജക്റ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കിടയിൽ എഐ അവബോധം വളർത്തുന്നതിനായി 'സോർ' (SOAR - സ്കിൽ ഫോർ എഐ റെഡിനെസ്) എന്ന പേരിൽ ദേശീയ പ്രോഗ്രാമും സർക്കാർ ആരംഭിച്ചിട്ടുണ്ട്. 'വികസിത് ഭാരത് 2047'-ൻ്റെ ഭാഗമായാണിത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments