*ജില്ലാ കലോത്സവം: കലാവിരുന്ന് ഇശൽ ഗ്രാമത്തിന്റെ പൈതൃകം വിളിച്ചോതുന്നതായി*.
ബേക്കൽ : ഡിസംബർ 29, 30, 31 തീയതികളിൽ ജി വി എച്ച് എസ് എസ് മൊഗ്രാലിൽ വെച്ച് നടക്കുന്ന 64-മത് കാസറഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ബേക്കൽ ഇന്റർ നാഷണൽ ബീച്ച് ഫെസ്റ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ബേക്കൽ ബീച്ചിൽ നടത്തിയ ഇശൽ വിരുന്ന് ശ്രോതാക്കളുടെ മനം കവരുന്നതായി മാറി.
മൊഗ്രാലിലെ പതിനഞ്ചോളം ഗായകന്മാർ അണിനിരന്ന കലാവിരുന്ന് ഇശൽ ഗ്രാമത്തിന്റെ കലാ പൈതൃകം വിളിച്ചോതുന്നതും ബീച്ച് ഫെസ്റ്റിന് എത്തിയ സന്ദർശകർക്ക് അനുഭൂതി പകരുന്നതുമായിരുന്നു.
മൊഗ്രാലിലെ കലാകാരന്മാരായ എസ്. കെ.ഇഖ്‌ബാൽ, ഇ.എം ഇബ്രാഹിം,ഖാലിദ് മൊഗ്രാൽ,മിദ്‌ലാജ്,
നൂഹ് കെ.കെ,
ഇസ്മയിൽ മൂസ, താജുദ്ദീൻ മൊഗ്രാൽ,
ടി.കെ അൻവർ, നൗഷാദ് മലബാർ, സമ്മാസ്, മിഷായീൽ, ആസിയ സ്വഫ, മർവ തുടങ്ങിയവർ ഇശൽവിരുന്നിൽ അണിനിരന്നു.
ചടങ്ങിൽ മീഡിയ കോർഡിനേറ്റർ കല്ലമ്പലം നജീബ് ആമുഖ ഭാഷണം നടത്തി. കൺവീനർ സിറാജുദ്ദീൻ എസ്.എം അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി ചെയർമാൻ എം എ മൂസ, കെ മുഹമ്മദ് ഇർഷാദ്, റഷീദ് മൂപ്പന്റകത്ത്, അഷ്റഫ് പള്ളിയത്ത്, എ എം സിദ്ധീഖ് റഹ്മാൻ, കെ എം മുഹമ്മദ്, അബ്ബാസ് നടുപ്പളം,മുഹമ്മദ് അബ്കോ,മുഹമ്മദ് കുഞ്ഞി ടൈൽസ്,
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments