Breaking News

മികച്ച ഫിഫ വളൻ്റിയര്‍ അവാര്‍ഡ് കേരളത്തിലെത്തിച്ച്‌ കാസര്‍ഗോഡുകാരൻ

2025 ലെ ഖത്തറിലെ മികച്ച വളൻ്റിയർ സേവനത്തിനുള്ള അവാർഡ് കേരളത്തിലെത്തിച്ച്‌ കാസർഗോഡ് സ്വദേശി. സിദ്ദീഖ് നമ്ബിടിയാണ് വെള്ളിയാഴ്ച ലുസൈല്‍ ഫാൻസോണില്‍ നടന്ന ആഘോഷ പരിപാടിയില്‍ അവാർഡ് ഏറ്റുവാങ്ങിയത്.


അണ്ടർ 17 വേള്‍ഡ് കപ്പ് വിഭാഗത്തിലാണ് മികച്ച സേവനത്തിനുള്ള അവാർഡ് സിദ്ദീഖ് കരസ്ഥമാക്കിയത്.

ഫിഫ അണ്ടർ 17 വേള്‍ഡ് കപ്പ് അറബ് കപ്പ്, ഇന്റർ കോണ്ടിനെന്റ ല്‍ കപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര ടൂർണമെന്റുകള്‍ക്കായി ഫിഫ നേരത്തേ വളന്റിയർ അപേക്ഷ ക്ഷണിച്ചിരുന്നു. 25,000 അപേക്ഷക രില്‍നിന്ന് 3500ഓളം വളന്റിയർമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിലെ ഓരോ വിഭാഗത്തിലും ഓരോ സ്റ്റേഡിയത്തിലെയും മികച്ച വളന്റിയർമാരെയാണ് ലുസൈല്‍ ഹാൻസോണില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍ അനുമോദിച്ചത്. അവാർഡിന് അർഹരായവരിലെ ഏക ഇന്ത്യക്കാരനും സിദ്ദിഖ് ആണ്.

;വെള്ളപ്പൊക്കത്തില്‍ മുങ്ങി യുഎഇ; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ?

ഖത്തറിലെ വിവിധ ദേശീയ അന്തർദേശീയ പരിപാടികളില്‍ സേവനരംഗത്ത് നിറസാന്നിധ്യമാണ് സിദ്ദീഖ്. കഴിഞ്ഞവർഷം ഖത്തറില്‍ നടന്ന ദോഹ എക്സ്റ്റോയില്‍ ഏറ്റവും കൂടുതല്‍ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചതിനുള്ള അവാർഡും സിദ്ദീഖ് ആണ് നേടിയത്. 2022 ഫിഫ വേള്‍ഡ് കപ്പ്, 2023 ഏഷ്യ കപ്പ്, ഫോർമുല വണ്‍, ദോഹ മാരത്തണ്‍ തുടങ്ങിയ കായിക മേളകളിലും സിദ്ദിഖ് വളന്റിയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments