Breaking News

തിരുവനന്തപുരം കലാനിധി ട്രസ്റ്റിന്റെ ആദരം ദിവാകരന്‍ കടിഞ്ഞിമൂല ഏറ്റുവാങ്ങി


തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തില്‍ കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക കര്‍ഷക ശസ്ത്രജ്ഞനുംമായ ദിവാകരന്‍ കടിഞ്ഞിമൂലയേയാണ് ആദരിച്ചത്. സിനിമ സീരിയല്‍ താരം എം ആര്‍ ഗോപകുമാര്‍ പൊന്നാടയണിയിച്ച് ഉപഹാര സമര്‍പ്പണം നടത്തി. 


കലാനിധി ചെയര്‍പേഴ്‌സണ്‍ ആന്റ് മാനേജിങ് ട്രസ്റ്റീ ഗീതാ രാജേന്ദ്രന്‍ പ്രശസ്തി പത്രം കൈമാറി. കലാനിധി അംഗം അനില്‍ ഭസ്‌ക്കര്‍, കലാനിധി രക്ഷധികാരിയും കവയത്രിയും, ഗാന രചയിതാവും, സംവിധായികയുമായ കെ.ജെ രമഭായ്, ക്ഷത്ര സംരക്ഷണ സമിതി പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദിവാകരന്‍ കടിഞ്ഞിമൂല ഭക്തര്‍ക്കായി 101 തുളസി തൈകള്‍ സമര്‍പ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇


No comments